Home Lifestyle Business

Business

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ബിസ്​കറ്റ്​ നിർമാതാക്കളായ പാർലെ-ജി 10,000 ജീവനക്കാരെ പിരിച്ച്​ വിടുന്നു. ഉൽപാദനം കുറക്കുന്നതിൻെറ ഭാഗമായാണ്​ ജീവനക്കാരെ ഒഴിവാക്കുന്നതെന്ന്​ കമ്പനി അറിയിച്ചിട്ടുണ്ട്​. 2017 ൽ സർക്കാർ രാജ്യവ്യാപകമായി ചരക്ക് സേവന നികുതി (ജിഎസ്ടി) ഏർപ്പെടുത്തിയിരുന്നു. ഇതാണ് ബിസ്കറ്റ് വിൽപനയിൽ ഇടിവുണ്ടാക്കിയതെന്ന്​ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ മായങ്ക്​ ഷാ പ്രതികരിച്ചു.
റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് സ്വർണ്ണവില. ഓഗസ്റ്റ് ഒന്നിന് 25,680 രൂപയായിരുന്നു പവന് വില. എന്നാൽ 15 ദിവസത്തിനുള്ളിൽ തന്നെ 2320 രൂപ വർധിച്ച് 28000 രൂപയായി സർവ്വകാല റെക്കോർഡിലെത്തി. രാജ്യാന്തര വിപണിക്കൊപ്പം പ്രാദേശിക വിപണിയിലും സ്വർണ്ണവില കുതിപ്പ് തുടരുന്നു. ഒരു വർഷം കൊണ്ട് പവന് 6000 രൂപയുടെ വില വർധനയാണ് ഉണ്ടായത്. ഓഗസ്റ്റ് ഓഗസ്റ്റ് 19ന് ശേഷം...
പലിശനിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 5.75 ശതമാനമായിരുന്ന റിപ്പോ നിരക്ക് 5.40 ശതമാനമായികുറച്ചു. 9 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതോടെ വാഹന -ഭവന വായ്പ നിരക്കുകളുടെ പ്രതിമാസ തിരിച്ചടവ് തുക കുറയും.
ഒമാനിലെ 23 മതും ആഗോള തലത്തില്‍ 167 മത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഒമാനിലെ അമിറാത്തില്‍ ഉദ്ഘാടനം ചെയ്തു . അമിറാത് ഗവര്‍ണര്‍ യാഹ്യ സുലൈമാന്‍ അല്‍ നാദവിയാണ് നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തത്. 140,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ പണിത ഹൈപ്പര്‍മാര്‍ക്കറ്റ് ഒമാനില്‍ ലുലു ഗ്രൂപ്പ് പുതുതായി അവതരിപ്പിക്കുന്ന നുജൂ അല്‍ അമിറാത് മാളിലാണ്...
ലുലു ഗ്രൂപ്പിന്റെ ഷാര്‍ജയിലെ എട്ടാമത്തെയും ആഗോള തലത്തില്‍ നൂറ്റി അറുപത്തി നാലാമത്തെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഷാര്‍ജയിലെ റോള അല്‍ നബയില്‍ പ്രവര്‍ത്തനമാരംഭിച്ചു. നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ ഷാര്‍ജ റൂളേഴ്സ് കോര്‍ട്ട് മേധാവി ഷെയ്ഖ് സാലെം ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്. റോള മുബാറക് സെന്ററിനടുത്തതായി അല്‍ ശര്‍ഖ് സ്ട്രീറ്റിലാണ്...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും ഇനി പാര്‍ക്കിംഗ് ഫീസ് നല്‍കണം. കാറിന് മുപ്പതു രൂപ, ട്രാവലര്‍, ബസ് തുടങ്ങിയവയ്ക്ക് നൂറ്റിയമ്പതു രൂപ എന്നിങ്ങനെയാണ് ഏപ്രില്‍ ഒന്നുമുതല്‍ നല്‍കേണ്ടിവരിക. വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ നേരത്തെ പത്തു മിനിറ്റിനുള്ളില്‍ പുറത്തിറങ്ങിയാല്‍ പണം നല്‍കേണ്ട ആവശ്യമില്ലായിരുന്നു. ഈ സൗജന്യമാണ് ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ത്തലാക്കുന്നത്. മുപ്പതുരൂപയ്ക്ക് ഒരു മണിക്കൂര്‍...
- Advertisement -

LATEST NEWS

MUST READ