ലുലുവിന്‍റെ പുതിയ ഷോറൂം, അല്‍ ഹംരിയയില്‍

0
15

ലുലുവിന്‍റെ 182 ആമത് ഹൈപ്പർമാർകെറ്റ് ദുബായ് അൽ ഹംരിയയിൽ പ്രവർത്തനം ആരംഭിച്ചു .ദുബായ് ഇക്കണോമിക് ഡിപ്പാർട്മെന്‍റ് ഡി ജി ഹിസ് എക്സെല്ലെൻസി സമി അൽ ഖംസി പുതിയ ഹൈപ്പർ മാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

ദുബായ് ബുർജുമാൻ മെട്രോ സ്റ്റേഷൻ നു സമീപം 70000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഹൈപ്പർ മാർക്കറ്റ് ആണിത് .ദുബൈയിലെ 15 ആമത്തെയും യൂ എ ഇ യിലെ 74 ആമത്തെയും ഹൈപ്പർമാർക്കറ്റാണിതെന്ന് ലുലു ഗ്രൂപ്പ് സി എം ഡി എം എ യൂസഫ് അലി പറഞ്ഞു .കഴിഞ്ഞ കൊല്ലത്തേക്കാൾ എട്ടു ശതമാനം വളർച്ചയാണ് കമ്പനിക്ക് ഉണ്ടായിരുന്നതെന്നും , 2020 നു മുൻപ് 6 ഹൈപ്പർമാർക്കറ്റുകൾ കൂടി ദുബായിൽ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു .

ഇക്കണോമിക് ഡിപ്പാർട്മെന്‍റ് ഡെപ്യൂട്ടി ഡി ജി അലി ഇബ്രാഹിം ,ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി , ഡയറക്ടർ സലിം എം എ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു .

LEAVE A REPLY

Please enter your comment!
Please enter your name here