100 ലേറെ രചനകളുമായി ബുക്കിഷ് പ്രകാശനം ചെയ്തു

0
10

ഷാര്‍ജ- ഗള്‍ഫിലെ യുവ എഴുത്തുകാരുടെ നൂറിലേറെ കഥ, കവിതകളുമായി ബുക്കിഷ് സമാഹാരവും സാഹിത്യ ബുള്ളറ്റിനും പ്രകാശനം ചെയ്തു. ബുക്കിഷ് പുസ്തകം എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് കവി സത്യന്‍ മാടാക്കാരയ്ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.
ഇത് തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ബുക്കിഷ് സാഹിത്യ ബുള്ളറ്റിന്‍ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് സൗജന്യമായി വിതരണം ചെയ്യുന്നത്. എഴുത്തുകാരായ ഇസ്മായീല്‍ മേലടി, ഷാജി ഹനീഫ്, ബുക്കിഷ് ടീമംഗങ്ങളായ വനിതാ വിനോദ്, സലീം അയ്യനത്ത്, രാഗേഷ് വെങ്കിലാട്, മഹേഷ് പൗലോസ്, സാദിഖ് കാവില്‍ എന്നിവര്‍ പ്രസംഗിച്ചു. ബുക്കിഷ് രാജ്യാന്തര പുസ്തകമേളയിലെ ഇന്ത്യന്‍ പവലിയനിലെ(ഏഴാം നമ്പര്‍ ഹാള്‍) വിവിധ സ്റ്റാളുകളില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക്- 050-301 6585, 055 831 1770.

 

LEAVE A REPLY

Please enter your comment!
Please enter your name here