ആഢംബര സാനിറ്ററിവേ‍ർസുമായി, കാസമിലാനോ

0
14

ദുബായ് :ആഢംബര ലോകത്തെ ഇറ്റലിയിലെ പ്രമുഖ ബ്രാന്‍ഡായ ടോനീനോ ലംബോർഗിനി സ്പായുടെ സിഇഒയും വൈസ് പ്രസിഡന്‍റുമായ ഫെറൂഷ്യോ ലംബാ‍ർഗിനി യുഎയിലെ പ്രമുഖ സാനിറ്ററി വേർ റീടെയ്ലറായ കാസാ മിലാനോ ഷോറൂം സന്ദ‍ർശിച്ചു. ദുബായ് ഷെയ്ഖ് സയ്യീദ് റോഡില്‍ കഴിഞ്ഞ വാരമാണ്, 30,000 ചതുരശ്ര അടിയില്‍ പുതിയ ഷോറൂം പ്രവ‍ർത്തനമാരംഭിച്ചത്.

ടൊനിനോ ലംബോ‍ർഗിനി, മിയ ഇറ്റാലിയ ഉള്‍പ്പടെയുളള 40 പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ സാനിറ്ററി ഉല്‍പന്നങ്ങളാണ് ഇവിടെ ലഭ്യമാകുക. ടൊനീനോ ലംബോ‍ർഗിനിയുടെ ലോകോത്തര ഉല്‍പന്നങ്ങളുടെ പ്രദർശനം ഷോറൂമില്‍ നടന്നു. വജ്രം പതിച്ച ബാത്ത് ഡബ്ബ്,24 സ്വ‍ർണത്തിലെ ടൈല്‍സ്,ഇതുകൂടാതെ, പല രൂപത്തിലും പുതുമയിലുമുളള വാഷ്ബേസിന്‍സ്, മിക്സേഴ്സ്, ഷവേഴ്സ് എന്നിവയും ഷോറൂമിലുണ്ട്. ആഢംബര സാനിറ്ററി വേ‍ർസിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഒരിടമാണ് ദുബായ്, അതുകൊണ്ടുതന്നെ ഇത്തരത്തില്‍ ഒരു ഷോറൂം തുടങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന്, കാസമിലാനോ ഡയറക്ട‍ർ അസർ സാജന്‍ പറഞ്ഞു. ഷോറൂം സന്ദർശിച്ച ഫെറുഷ്യാ ലംബോ‍ർഗിനിയ്ക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം അറിയിച്ചു.

കാസമിലോനോയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന്, ടൊനീനോ ലംബോ‍ർഗിനി സിഇഒ ഫെറൂഷ്യാ ലംബോ‍ർഗിനിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here