വായനയുടെ ഉത്സവം തുടങ്ങുന്നു,ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്, ഈ മാസം 30 ന് തുടക്കം

0
38

ഷാ‍ർജ : പുസ്തകപ്രേമികളുടെ ഉത്സവമായ ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്, ഈ മാസം 30 ന് തുടക്കമാകും. പുസ്തകോത്സവത്തിന്‍റെ 38 മത്തെ പതിപ്പാണ് ഇത്തവണത്തേത്. നോബൽ സമ്മാനജേതാവ് ഓർഹാൻ പമുക്, മാർക് മാൻഷൻ, സ്റ്റീവ് ഹാർവെ, ലിസ റായ്, ഇന്ത്യൻ സംഗീതജ്ഞൻ ഗുൽസാർ, ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി, മനീഷ കൊയ്രാള, വിക്രം സേഥ്, കെ.എസ്.ചിത്ര, ഗുൽഷൻ ഗോവെർ, നവദീപ് സിംഗ് സൂരി, ഗ്രാൻറ് മാസ്റ്റർ ജി.എസ്. പ്രദീപ്, നടൻ സിദ്ദിഖ്, ടൊവിനോ തോമസ്, രവീഷ് കുമാർ തുടങ്ങിയ പ്രമുഖർ പുസ്തകോത്സവത്തില്‍ പങ്കെടുക്കും.ഷാർജ എക്സ്പോ സെന്ററിൽ നവംബർ 9 വരെയാണ് പുസ്തകമേള. എൺപത്തൊന്നോളം രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലേറെ പ്രസാധകരാണ് പുസ്തകമേളയുടെ മുപ്പത്തിയെട്ടാമത് പതിപ്പിൽ പങ്കെടുക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായ ഷാർജ ബുക്ക് ഫെയറിനോടനുബന്ധിച്ച് വിവിധദിനങ്ങളിൽ നടക്കുന്ന പരിപാടികളിൽ, ഇന്ത്യയിൽ നിന്ന് കലാസാഹിത്യരംഗങ്ങളിലേയും, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയമേഖലകളിലേയും പ്രമുഖർക്കൊപ്പം, പാചകം, സംഗീതം, ചലച്ചിത്രം, അച്ചടി-ദൃശ്യമാദ്ധ്യമം തുടങ്ങിയ രംഗങ്ങളിലെ പ്രശസ്തവ്യക്തികളും ഇക്കുറിയും പങ്കെടുക്കുന്നുണ്ട്.

പുസ്തകമേളയിൽ പങ്കെടുക്കുന്ന പ്രമുഖർ

തുർക്കിയിൽ നിന്നുള്ള നോബൽ സമ്മാനജേതാവ് ഓർഹാൻ പമുക്, അമേരിക്കൻ സെൽഫ്-ഹെൽപ് എഴുത്തുകാരൻ മാർക് മാൻഷൻ, അമേരിക്കൻ ടിവി അവതാരകനും എഴുത്തുകാരനുമായ സ്റ്റീവ് ഹാർവെ, ഇന്ത്യൻ വംശജയായ കനേഡിയൻ നടി ലിസ റായ് എന്നിവർ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കും.
ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രതിനിധീകരിച്ച് ബോളിവുഡിൽ നിന്ന് സംഗീതജ്ഞൻ ഗുൽസാർ, റസൂൽ പൂക്കുട്ടി, ചലച്ചിത്രതാരങ്ങളായ മനീഷ കൊയ്രാള, ഗുൽഷൻ ഗോവെർ എന്നിവർ മേളയ്ക്കെത്തുന്നുണ്ട്.
പാചകരംഗത്ത് നിന്ന് ഫുഡ് ബ്ലോഗർ ശിവേഷ് ഭാട്ടിയ, ഷെഫ് കീർത്തി ബൗടിക, ഷെഫ് പങ്കജ് ബദോരിയ എന്നിവർ മേളയ്ക്കെത്തുമ്പോൾ, പ്രമുഖ മോട്ടിവേഷൻ സ്പീക്കർ രാജ് ഷമാനിയും മേളയിൽ സദസ്സിനെ അഭിസംബോധന ചെയ്യാനെത്തുന്നുണ്ട്.

സാഹിത്യരംഗത്ത് നിന്ന്, ഇന്ത്യയിൽ നിന്നുള്ള വിക്രം സേഥ്, ജനപ്രിയസാഹിത്യകാരൻ അശ്വിൻ സന്‍ഘി, യു.എ.ഇ.യിലെ മുൻ ഇന്ത്യൻ അംബാസഡറും എഴുത്തുകാരനുമായ നവദീപ് സിംഗ് സൂരി, എഴുത്തുകാരൻ ജീത് തയിൽ, ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി അനിത നായർ, ഇന്ത്യൻ വംശജനായ കനേഡിയൻ എഴുത്തുകാരനും മോട്ടിവേഷൻ സ്പീക്കറുമായ റോബിൻ ശർമ്മ, ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ എന്നിവർ മുപ്പത്തെട്ടാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കാനെത്തുന്നു.
മാദ്ധ്യമരംഗത്ത് നിന്നുള്ള സാന്നിദ്ധ്യമായി, വാർത്ത അവതാരകനും എൻഡി ടിവി മാനേജിങ് എഡിറ്ററുമായ രവീഷ് കുമാർ, എൻഡിടിവി എഡിറ്റോറിയൽ ഡയറക്ടർ സോണിയ സിംഗ് എന്നിവർ മേളയിൽ പങ്കെടുക്കുന്നു.
കേരളത്തിൽ നിന്ന് ഷാർജ പുസ്തകമേളയിൽ പങ്കെടുക്കാനെത്തുന്നവരിൽ ഗായിക കെ..എസ്.ചിത്ര, ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് എന്നിവർക്കൊപ്പം ചലച്ചിത്രതാരങ്ങളായ സിദ്ദിഖ്, ടൊവിനോ തോമസ്, ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ, കവയിത്രി അനിത തമ്പി, കവി വീരാൻകുട്ടി എന്നിവരും ഉൾപ്പെടുന്നു.  തമിഴ് രാഷ്ട്രീയനേതാവും കവയിത്രിയും പ്രഭാഷകയുമായ തമിഴച്ചി തങ്കപാണ്ഡ്യനാണ് ദക്ഷിണേന്ത്യയിൽ നിന്ന് ഷാർജ പുസ്തകമേളക്കെത്തുന്ന മറ്റൊരു പ്രമുഖവ്യക്തിത്വം.

പുസ്തകമേളയിലെ പരിപാടികൾ
തീയതി : ഒക്ടോബർ 30
വേദി : ബാൾ റൂം
7.00 PM-8.30 PM : നോബൽ സമ്മാനജേതാവും ടർക്കിഷ് എഴുത്തുകാരനുമായ ഓർഹാൻ പമുക് തന്‍റെ രചനകളെയും ജീവിതത്തെയും കുറിച്ച് നടത്തുന്ന പ്രഭാഷണം..
——————————————————————————————————
തീയതി : ഒക്ടോബർ 31
വേദി : ഇന്‍റലക്ച്വല്‍ ഹാൾ
8.30 PM-10.30 PM : അക്കാഡമി അവാർഡ്-ഗ്രാമ്മി അവാർഡ് ജേതാവും ഇന്ത്യൻ സംഗീതരംഗത്തെ പ്രമുഖനുമായ ഗുൽസാറുമായി ആനന്ദ് പദ്മനാഭൻ നടത്തുന്ന സംഭാഷണപരിപാടി.
വേദി : ബാൾ റൂം
8.00 PM-9.30 PM : ലോകപ്രശസ്തനായ അമേരിക്കൻ ടിവി-റേഡിയോ അവതാരകനും കൊമേഡിയനും പുസ്തകരചയിതാവുമായ സ്റ്റീവ് ഹാർവെയുടെ പ്രഭാഷണം.
——————————————————————————————————
തീയതി : നവംബർ 1
വേദി : ഡിസ്കഷൻ ഫോറം 1
6.00 PM-7.00 PM : ‘ക്ലോസ് റ്റു ദി ബോൺ’ – ഇന്ത്യൻ വംശജയായ കനേഡിയൻ നടി ലിസ റായ് സ്വന്തം യാത്രാനുഭവങ്ങളെ കുറിച്ച് പ്രഭാഷണം നടത്തുന്നു.
വേദി : ഇന്‍റലക്ച്വല്‍ ഹാൾ

6.00 PM-7.00 PM : എഴുത്തുകാരൻ ആനന്ദ് നീലകണ്ഠനുമായുള്ള സംവാദം
വേദി : ബാൾ റൂം
6.00 PM-7.00 PM : ഗായിക കെ.എസ്.ചിത്രയുമായുള്ള സംവാദം.
വേദി : ഇന്‍റലക്ച്വല്‍ ഹാൾ
8.30 PM-9.45 PM : പ്രശസ്തസാഹിത്യകാരനും, ദക്ഷിണേഷ്യൻ എഴുത്തുകാർക്കുള്ള ഡി എസ് സി പുരസ്കാരം നേടിയ ആദ്യത്തെ ഇന്ത്യക്കാരനുമായ ജീത് തയിൽ പങ്കെടുക്കുന്ന സംവാദപരിപാടി.
വേദി : കുക്കറി കോർണർ
6.00 PM-7.30 PM : ‘ബേയ്ക്ക് വിത്ത് ശിവേഷ്’ – പ്രശസ്ത ഇന്ത്യൻ ഫുഡ് ബ്ലോഗർ ശിവേഷ് ഭാട്ടിയ അവതരിപ്പിക്കുന്ന കുക്കറി ഷോ.
വേദി : കുക്കറി കോർണർ
7.45 PM-9.30 PM : ഏറ്റവും പ്രായം കുറഞ്ഞ ‘മാസ്റ്റർ ഷെഫ് ഇന്ത്യ’ ജേതാവായ ഷെഫ് കീർത്തി ബൗടിക അവതരിപ്പിക്കുന്ന കുക്കറി ഷോ.
——————————————————————————————————
തീയതി : നവംബർ 2
വേദി : ബാൾ റൂം
5.00 PM-7.00 PM : ‘അശ്വമേധം’ ഗ്രാൻറ് മാസ്റ്റർ ജി.എസ്.പ്രദീപ് അവതരിപ്പിക്കുന്ന റിവേഴ്സ് ക്വിസ് ഷോ.
വേദി : ഇന്‍റലക്ച്വല്‍ ഹാൾ
6.00 PM-7.00 PM : യു.എ.ഇ.യിലെ മുൻ ഇന്ത്യൻ അംബാസഡറും എഴുത്തുകാരനുമായ നവദീപ് സിംഗ് സൂരിയുടെ ‘ഖൂനി വൈശാഖി’, ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ അധികരിച്ചുള്ള കവിതയെ കുറിച്ചുള്ള പ്രഭാഷണം.
വേദി : ഇന്‍റലക്ച്വല്‍ ഹാൾ
7.15 PM-8.15 PM : ‘ഈറ്റിംഗ് വാസ്പ്സ്’ – പ്രശസ്ത സാഹിത്യകാരി അനിത നായർ സ്വന്തം കൃതികളെയും യാത്രകളെയും കുറിച്ച് സംവദിക്കുന്നു.
വേദി : ബാൾ റൂം
8.00 PM-10.00 PM : പ്രശസ്ത അമേരിക്കൻ സെൽഫ് ഹെൽപ് പുസ്തകരചയിതാവും മോട്ടിവേഷൻ സ്പീക്കറുമായ മാർക്ക് മാൻഷന്റെ സംവാദപരിപാടി.
വേദി : ഇന്‍റലക്ച്വല്‍ ഹാൾ
8.30 PM-9.30 PM : ‘മീറ്റ് ദി ആക്റ്റർ’ – മലയാളചലച്ചിത്രതാരം സിദ്ദിഖ് പങ്കെടുക്കുന്ന സംവാദം.
——————————————————————————————————
തീയതി : നവംബർ 3
വേദി : ബാൾ റൂം
9.00 PM-10.00 PM : ‘മീറ്റ് ദി യൂത്ത് സ്റ്റാർ’ – മലയാളചലച്ചിത്രതാരം ടൊവിനോ തോമസ് പങ്കെടുക്കുന്ന സംവാദം.
——————————————————————————————————
തീയതി : നവംബർ 6
വേദി : ബാൾ റൂം
8.00 PM-10.00 PM : തമിഴ് കവിയും രാഷ്ട്രീയനേതാവുമായ തമിഴച്ചി തങ്കപാണ്ഡ്യൻ സുമതി പങ്കെടുക്കുന്ന സംവാദം.
——————————————————————————————————
തീയതി : നവംബർ 7
വേദി : ഇന്‍റലക്ച്വല്‍ ഹാൾ
8.30 PM-9.30 PM : എ ചാറ്റ് വിത്ത് ‘ബാഡ് മാൻ’ ഓഫ് ബോളിവുഡ് – ബോളിവുഡ് താരം ഗുൽഷൻ ഗ്രോവർ സ്വന്തം സിനിമാജീവിതത്തെയും, ‘ബാഡ് മാൻ’ എന്ന സ്വന്തം പുസ്തകത്തെയും കുറിച്ച് സംസാരിക്കുന്നു.

വേദി : ഇന്റലക്ച്വൽ ഹാൾ
9.30 PM-10.30 PM : ചലച്ചിത്രതാരം മനീഷ കൊയ്രാള, ‘ഹീൽഡ്: ഹൗ കാൻസർ ഗേവ് മി എ ന്യൂ ലൈഫ്’ എന്ന സ്വന്തം പുസ്തകത്തെ കുറിച്ച് സംസാരിക്കുന്നു.
——————————————————————————————————
തീയതി : നവംബർ 8
വേദി : ഡിസ്കഷൻ ഫോറം 2
6.00 PM-7.00 PM : ‘ഹായ് അയാം രാജ് ഷമാനി’ – പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ രാജ് ഷമാനിയുടെ സംവാദപരിപാടി.
വേദി : ഇൻറലക്ച്വൽ ഹാൾ
7.30 PM-8.45 PM : ‘ആൻ ഈവനിംഗ് ഓഫ് പോയംസ് ആൻറ് പ്രോസ്’ – നോവലിസ്റ്റും കവിയുമായ വിക്രം സേഥ് പങ്കെടുക്കുന്ന സംവാദം.
വേദി : ബാൾ റൂം
7.15 PM-9.15 PM : ‘കാവ്യസന്ധ്യ’ – വയലാർ ശരത്ചന്ദ്രവർമ്മ, അനിത തമ്പി, വീരാൻ കുട്ടി എന്നിവർ കവിതകൾ അവതരിപ്പിക്കുന്നു.
വേദി : ഇന്റലക്ച്വൽ ഹാൾ
9.30 PM-10.30 PM : ഫോർബ്സ് ഇന്ത്യ സെലിബ്രിറ്റി ലിസ്റ്റിൽ ഇടം നേടിയ ജനപ്രിയനോവലിസ്റ്റ് അശ്വിൻ സൻഘി പങ്കെടുക്കുന്ന സംവാദം.
വേദി : കുക്കറി കോർണർ
6.30 PM-8.00 PM : ‘ബാർബി അയാം എ ഷെഫ്’ – ഇന്ത്യയുടെ ആദ്യത്തെ മാസ്റ്റർ ഷെഫായ പങ്കജ് ബദോരിയ അവതരിപ്പിക്കുന്ന കുക്കറി ഷോ.
——————————————————————————————————
തീയതി : നവംബർ 9
വേദി : ബാൾ റൂം
4.30 PM-6.30 PM : ഇന്ത്യൻ വംശജനായ കനേഡിയൻ എഴുത്തുകാരനും മോട്ടിവേഷൻ സ്പീക്കറുമായ റോബിൻ ശർമ്മ പങ്കെടുക്കുന്ന സംവാദം.
വേദി : ഡിസ്കഷൻ ഫോറം 2
6.00 PM-7.00 PM : ‘ദി ഫ്യൂച്ചർ ഓഫ് മീഡിയ’ – എൻഡി ടിവി മാനേജിംഗ് എഡിറ്റർ രവീഷ് കുമാറും എൻഡിടിവി എഡിറ്റോറിയൽ ഡയറക്ടർ സോണിയ സിംഗും പങ്കെടുക്കുന്ന ചർച്ച.
വേദി : ഡിസ്കഷൻ ഫോറം 2
7.15 PM-8.15 PM : ‘മീറ്റ് ദി പ്രസ്സ്’ – എൻഡി ടിവി മാനേജിംഗ് എഡിറ്റർ രവീഷ് കുമാർ, എൻഡിടിവി എഡിറ്റോറിയൽ ഡയറക്ടർ സോണിയ സിംഗ് എന്നിവർ പങ്കെടുക്കുന്നു.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സാഹിത്യ-സാംസ്കാരികോത്സവമായ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ മുപ്പത്തിയെട്ടാമത് എഡീഷനിൽ, കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ മികച്ച സങ്കർശകപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. 2016-ലെ പുസ്തകമേളയ്ക്ക് സർവ്വകാലറെക്കോർഡായ 2.38 മില്യൻ സന്ദർശകരാണുണ്ടായിരുന്നത്. ഈ വർഷം പങ്കെടുക്കുന്ന പ്രസാധകരുടേയും അതിഥികളായെത്തുന്ന വിശിഷ്ടവ്യക്തികളുടേയും സന്ദർശകരുടേയും എണ്ണത്തിൽ വൻവർദ്ധനവാണ് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here