സൗദി അറേബ്യയില്‍ വാഹനാപകടം, 35 മരണം

0
5

മദീന: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ 35 പേ‍ർ മരിച്ചു. മദീനയ്ക്ക് 170 കിലോമീറ്റ‍ർ അകലെ ഹിജിറ റോഡിലാണ് അപകടമുണ്ടായത്. മരിച്ചവ‍‍ർ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഉംറ തീർത്ഥാടനത്തിനായി എത്തിയ അറബ് -ഏഷ്യന്‍ വംശജരാണ് അപകടത്തില്‍ പെട്ടതെന്നാണ് സൂചന.കൂട്ടിയിടിച്ച ശേഷം ബസിന് തീപിടിച്ചതാണ് വലിയ ദുരന്തത്തിനിടയാക്കിയത്‌. 39 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരില്‍ ഇന്ത്യക്കാരുണ്ടോ എന്ന കാര്യം വ്യക്തമല്ല. പരുക്കേറ്റവരെ അല്‍-ഹംന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here