അബുദബി വിമാനത്താവള നറുക്കെടുപ്പില്‍,മലപ്പുറം സ്വദേശിക്ക് കിട്ടിയത് 1.94 കോടി രൂപ

0
8

അബുദബി: ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍, ഓഗസ്റ്റ് വരെ അബുദബി രാജ്യാന്തര വിമാനത്താവളം നടത്തിയ ഫീല്‍ ഗുഡ് ഫ്ളൈ ഗുഡ് എയുഎച്ച് ക്യാംപെയിന്‍റെ ഭാഗമായി നടന്ന നറുക്കെടുപ്പില്‍ ഭാഗ്യം പിന്തുണച്ചത് മലപ്പുറം സ്വദേശിയായ അഫ്സലിനെ. ഒരു മില്ല്യണ്‍ ദിർഹമാണ് സമ്മാനത്തുക. അതായത്, ഇന്നത്തെ വിനിമയനിരക്ക് അനുസരിച്ച്, 1.94 കോടി രൂപ. സമ്മാനത്തുകയുടെ ചെക്ക് അഫ്സല്‍ അബുദബി വിമാനത്താവള സിഇഒ ബ്രയാന്‍ തോംസണില്‍ നിന്ന് ഏറ്റുവാങ്ങി.

ഒരു യാത്രയിലൂടെ ഇത്രയും വലിയ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന്, വേങ്ങര സ്വദേശിയായ അഫ്സല്‍ പറഞ്ഞു. യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്നോകിലെ ഡിസ്ട്രിബ്യൂഷൻ വിഭാഗത്തിലെ ജീവനക്കാരനാണ് അഫ്സൽ.

LEAVE A REPLY

Please enter your comment!
Please enter your name here