മഴ നാല് ദിവസംകൂടി തുടരുമെന്ന്,കാലാവസ്ഥനിരീക്ഷണകേന്ദ്രം

0
7

യുഎഇയില്‍ ചൊവ്വാഴ്ച വരെ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അന്തരീക്ഷം മേഘാവൃതമായിരിക്കും. പൊടിക്കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍, വാഹനമോടിക്കുന്നവ‍ർ ജാഗ്രത പാലിക്കണം. മഴ കനത്താല്‍, സ്കൂളുകള്‍ക്ക് അവധി നല്‍കാം. അതുമല്ലെങ്കില്‍, നേരത്തെ വീട്ടിലേക്ക് പോകാമെന്നും അറിയിപ്പില്‍ പറയുന്നു. രാജ്യത്തിന്‍റെ കിഴക്കന്‍ തെക്കന്‍ മേഖലകളിലായിരിക്കും മഴപെയ്യുകയെന്നും കാലാവസ്ഥ നിരീക്ഷകേന്ദ്രം വ്യക്തമാക്കി. ഇന്നലെ അലൈന്‍ ഉള്‍പ്പെടെയുളള മേഖലകളില്‍ പൊടിക്കാറ്റടിക്കുകയും, ആലിപ്പഴവ‍ർഷമുണ്ടാവുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here