കൈനിറയെ സമ്മാനമൊരുക്കി, അല്‍ മദീന

0
12

ദുബായ് :റീട്ടെയില്‍ വിപണ രംഗത്ത് 45 വ‍ർഷത്തെ പ്രവ‍ത്തന പാരമ്പര്യമുളള അല്‍ മദീന ഗ്രൂപ്പ് ഉപഭോക്താക്കള്‍ക്കായി മൂന്ന് മാസം നീളുന്ന, വിന്‍ഡ‍ർ ഡ്രീംസ് പ്രമൊഷനൊരുക്കുന്നു. ആറ് ബിഎംഡബ്യൂ കാറുകള്‍,ഒരു കിലോ സ്വ‍ർണം,ഒരു വർഷത്തെ അപാർട്മെന്‍റ് റെന്‍റ്, ഒരു വ‍ർഷത്തെ സ്കൂള്‍ ഫീസ്, കൂടാതെ ടൂർപാക്കേജുകളുമാണ്, സമ്മാനമായി നല്‍കുന്നത്. 2019 ഡിസംബർ 31 വരെ നീളുന്ന പ്രമൊഷന്‍, അല്‍ മദീനയുടെ ദുബായ് ഷാ‍ർജ അജ്മാന്‍ ഔട്ട് ലെറ്റുകളിലാണ് നടക്കുന്നത്.ഓരോ അമ്പത് ദി‍ർഹമിന്‍റെ പർച്ചേസിനുമൊപ്പം ഒരു റാഫില്‍ കൂപ്പണ്‍ നല്‍കും. ഇതില്‍ നിന്നും നറുക്കിട്ടായിരിക്കും വിജയികളെ കണ്ടെത്തുക.രണ്ടാഴ്ചയുടെ ദൈർഘ്യത്തിലായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. ക്ലിക്കോണ്‍ ടേസ്റ്റിഫുഡ്,ജെപി‍‍ഡി പെർഫ്യൂംസ്,കൊക്കോകോള, അല്‍ റവാബി എന്നിവരുടെ സഹകരണത്തോടെയാണ് പ്രമോഷന്‍ ഒരുക്കിയിരിക്കുന്നത്. നിലവിലുളള അല്‍മദീന ലോയല്‍റ്റി പ്രോഗ്രാമിനെ നവീകരിച്ചുകൊണ്ട് മാഡി റിവാർഡ്സ് എന്ന പേരില്‍, പുതിയ ലോയല്‍റ്റി പ്രോഗ്രാമും അല്‍മദീന പുറത്തിറക്കി. ഇതിന്‍റെ ലോഗോ പ്രകാശനവും വാ‍ർത്താസമ്മേളനത്തില്‍ നടന്നു.

10 ദിർഹം ചെലവഴിക്കുമ്പോള്‍, 1 പോയിന്‍റാണ് കിട്ടുക. 10 മാഡി പോയിന്‍റ്സിന് 1 ദിർഹവും ലഭിക്കും.ഇത് കൂടാതെ അല്‍മദീന ഗ്രൂപ്പിന്‍റെ മൊബൈല്‍ ആപ്ലിക്കേഷനും ഉപഭോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകും. 15,000 ദിർഹംവരെയുളള വീട്ടുവാടക,10,000 ദിർഹം വരെയുളള സ്കൂള്‍ ഫീസ് എന്നിവ സമ്മാനമായി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിലൂടെ, സാമൂഹ്യപ്രതിബദ്ധതയാണ്, അല്‍ മദീന ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നതെന്ന്, ഓപ്പറേഷന്‍സ് മാനേജർ മുഹമ്മദ് അലി പറഞ്ഞു. മാഡി പോയിന്‍റ്സ് കൂടുതല്‍ പർച്ചേസ് നടത്താന്‍, ഉപഭോക്താക്കള്‍ക്ക് ഉപകാരപ്പെടുമെന്ന്, മാർക്കറ്റിംഗ് മാനേജർ ടി അരുണും പറഞ്ഞു.അല്‍ മദീന ഗ്രൂപ്പുമായി സഹകരിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന്, ക്ലിക്കോണ്‍ ജനറല്‍ മാനേജർ കെകെ മഹബൂബ്,ജെപിഡി പെർഫ്യൂമ്സ് ഡെപ്യൂട്ടി ജനറല്‍ മാനേജർ ഷൈജന്‍ ജോർജ്ജ്,ടേസ്റ്റ് ഫുഡ് ബിസിനസ് ഡവലപ്മെന്‍റ് മാനേജർ പ്രദീപ് ബി പിളള എന്നിവരും വ്യക്തമാക്കി. അല്‍മദീന, ഡയറക്ട‍ർ അയ്യൂബ് സിഎച്ചും വാർത്താസമ്മേളത്തില്‍ സന്നിഹിതനായിരുന്നു.
.

LEAVE A REPLY

Please enter your comment!
Please enter your name here