സംസ്ഥാന സർക്കാരിനെതിരായ എൻഎസ്എസിന്റെ വിമർശനം; അപാകതയില്ലെന്ന് മുല്ലപ്പള്ളി

0
6

സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രാ​യ എ​ൻ​എ​സ്എ​സി​ന്‍റെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളി​ൽ അ​പാ​ക​ത​ക​ളേ​തു​മി​ല്ലെ​ന്നും തീ​ർ​ത്തും ശ​രി​യാ​യ നി​ല​പാ​ടാ​ണ് അ​വ​രു​ടേ​തെ​ന്നും കോ​ൺ​ഗ്ര​സ്. കെ​ പി സി സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ൻ‌​എ​സ്എ​സ് ആ​ലോ​ചി​ച്ചെ​ടു​ത്ത നി​ല​പാ​ടാ​ണ​ത്. ഇ​തു​വ​രെ എ​ൻ​എ​സ്എ​സി​ന് ഒ​രി​ക്ക​ൽ പ​റ​ഞ്ഞ അ​വ​രു​ടെ നി​ല​പാ​ടു​ക​ൾ മാ​റ്റേ​ണ്ടി വ​ന്നി​ട്ടി​ല്ല. നൂറു ശ​ത​മാ​നം ശ​രി​യാ​യ നി​ല​പാ​ട് മാ​ത്ര​മേ എ​ൻ​എ​സ്എ​സ് പ​ര​സ്യ​മാ​യി സ്വീ​ക​രി​ക്കൂ- മു​ല്ല​പ്പ‍​ള്ളി പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച ച​ങ്ങ​നാ​ശേ​രി​യി​ൽ വി​ജ​യ​ദ​ശ​മി നാ​യ​ർ മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് സു​കു​മാ​രൻ നാ​യ​ർ സ​ർ​ക്കാ​രി​നെ അ​തി​രൂ​ക്ഷ​മാ​യി ക​ട​ന്നാ​ക്ര​മി​ച്ച​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ ക​ലാ​പ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളി​ൽ സ​വ​ർ​ണ- അ​വ​ർ​ണ ചേ​രി​തി​രി​വ് സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ സു​കു​മാ​ര​ൻ നാ​യ​ർ ഒ​ന്നു തു​മ്മി​യാ​ൽ സ​മു​ദാ​യ നേ​താ​ക്ക​ളു​ടെ വീ​ട്ടി​ൽ ചെ​ന്ന്, അ​വ​ർ ചോ​ദി​ക്കു​ന്ന​തെ​ല്ലാം കൊ​ടു​ത്ത്, അ​വ​രു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് ഇ​പ്പോ​ഴ​ത്തേ​തെ​ന്ന് പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ൻ​എ​സ്എ​സ് നി​ല​പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം രം​ഗ​ത്തു വ​ന്നി​രു​ന്നു. എ​ൻ​എ​സ്എ​സി​നോ​ട് നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​മി​ല്ലെ​ന്നും എ​ൻ​എ​സ്എ​സി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ അ​നു​ഭാ​വ​പൂ​ർ​വ​മാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ൻ​എ​സ്എ​സ് ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി അ​ല്ലെ​ന്നും അ​തി​നാ​ൽ ത​ന്നെ ഈ ​വി​ഷ​യ​ത്തി​ൽ വി​ശ​ക​ല​ന​ത്തി​ന് ബി​ജെ​പി ത​യാ​റ​ല്ലെ​ന്നു​മാ​യി വി​ഷ​യ​ത്തി​ലെ ബി​ജെ​പി നി​ല​പാ​ട്.

LEAVE A REPLY

Please enter your comment!
Please enter your name here