കൂടത്തായി കൊലപാതകങ്ങൾ പ്രത്യേക സംഘങ്ങൾ അന്വേഷിക്കും, ജോളിയുടെ കോയമ്പത്തൂർ യാത്രകളും സംശയത്തിലേക്ക്‌

0
11

കൂടത്തായി കൊലപാതക പരമ്പരയിലെ ഓരോ മരണങ്ങളും ഓരോ അന്വേഷണ സംഘം അന്വേഷിക്കാൻ തീരുമാനം. ജില്ലയിലെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഒന്നിച്ച് ചേർത്ത്, അന്വേഷണസംഘം വിപുലീകരിക്കാനാണ് തീരുമാനം. ഏകോപനച്ചുമതലയും റൂറൽ എസ്‍പി കെ ജി സൈമണായിരിക്കും. നിലവിൽ 11 പേരുള്ള ടീം ആറ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

കൂടത്തായി കൊലപാതകപരമ്പരയില്‍ ജോളി നിരന്തരം കോയമ്പത്തൂരിലേക്ക് യാത്ര നടത്തിയതും പരിശോധിക്കുന്നു. അറസ്റ്റിലാകുന്നതിന് തൊട്ട് മുന്‍പത്തെ ആഴ്ചയും കോയമ്പത്തൂരില്‍ പോയി. പിഎച്ച്ഡി ചെയ്യാന്‍ വേണ്ടിയെന്ന വ്യാജേനയായിരുന്നു യാത്രകള്‍.

കോയമ്പത്തൂരില്‍ ജോളി ആരോക്കെയായി ബന്ധപ്പെട്ടുവെന്ന് അന്വേഷണ സംഘം പരിശോധിക്കും. അതേസമയം ജയശ്രീയുമായി ജോളി നിരന്തരം ബന്ധം പുലര്‍ത്തിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ‌‌‌‌കേസില്‍ കട്ടപ്പനയിലെ ഒരു മന്ത്രവാദിയുടെ പങ്കിനക്കുറിച്ചും ജോളി മൊഴി നല്‍കിയിട്ടുണ്ട്.

ജോളി ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. താമരശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here