നിക്ഷേപസന്നദ്ധത അറിയിച്ച് പ്രവാസി വ്യവസായികള്‍

0
3

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍, പ്രവാസി വ്യവസായികള്‍ പങ്കെടുത്ത നിക്ഷേപ സംഗമം നടന്നു. കേരളത്തില്‍ നിക്ഷേപിക്കാന്‍ പ്രവാസി വ്യവസായികള്‍ താല്‍പര്യം പ്രകടിപ്പിച്ചു. 10,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നുളള ഉറപ്പാണ് പ്രവാസി വ്യവസായികള്‍ നല്‍കിയത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‍ഡിപി വേള്‍ഡ് 3500 കോടി രൂപ കേരളത്തില്‍ നിക്ഷേപിക്കും. വിവിധ മേഖലകളിലായിരിക്കും പണം നിക്ഷേപിക്കുക. ഇതു സംബന്ധിച്ച ധാരണാപത്രം, കേരളത്തിലെത്തി ഒപ്പുവയ്ക്കുമെന്ന്, ഡിപി വേള്‍ഡ് വൈസ് പ്രസിഡന്‍റ് ഉമ‍ർ അല്‍ മുഹൈരി അറിയിച്ചു. കേരളത്തില്‍ പുതിയതായി 1500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് മേധാവ് എംഎ യൂസഫലി മുഖ്യമന്ത്രി അറിയിച്ചു. ലുലു, ചില്ലറ വ്യാപാര മേഖലയിലായിക്കും മുതല്‍ മുടക്കുക. കേരളത്തില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് , മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നടപടികള്‍ സന്തോഷം പകരുന്നതാണെന്നും യൂസഫലി പറഞ്ഞു.
വിനോദ സഞ്ചാര മേഖലയിലായിരിക്കും രവി പിളളയുടെ ആ‍ർ പി ഗ്രൂപ്പ് പണം മുടക്കുക. 1000 കോടിയുടെ പദ്ധതിയാണ് ലക്ഷ്യം. ആരോഗ്യമേഖലയില്‍ ആസാദ് മൂപ്പന്‍ 500 കോടി മുതല്‍മുടക്കും. ഷാർജ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയായ ഷുരൂഖ് കേരളത്തില്‍ നിക്ഷേപ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വരുന്ന ഡിസംബറില്‍, ആഗോള നിക്ഷേപക സംഗമം കേരളത്തില്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ദുബായിൽ നടന്ന നിക്ഷേപകസംഗമത്തിൽ മന്ത്രിമാരായ ഇ.പി. ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കെ. വരദരാജൻ, സി.പി.ഒ. ഹരികൃഷ്ണൻ നമ്പൂതിരി, ഡയറക്ടർ ഒ.വി. മുസ്തഫ എന്നിവർ പങ്കെടുത്തു. എം.എ. യൂസഫലി, രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, അദീബ് അഹമ്മദ് തുടങ്ങി മുപ്പത് പ്രവാസി വ്യവസായികളും യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here