വരുന്നു, ഒഫീഷ്യല്‍ യൂത്ത് വ്ളോഗ് അവാ‍ർഡ്സ്

0
7

ദുബായ് സെന്‍ ഫിലിംസ് പ്രൊഡക്ഷന്‍സാണ്, യൂത്ത് വ്ളോഗ് അവാർഡുകള്‍ സംഘടിപ്പിക്കുന്നത്.നടനും, ടിക് ടോക് താരവുമായ, പർവേസ് കാഷി, സെന് ഫിലിം പ്രൊഡക്ഷന്സിന്‍റെ ഫൌണ്ടറും ഫിലിം മേക്കറും നടിയുമായ സെനോഫർ ഫാത്തിമ, പി ആർ സോഷ്യല്‍ മീഡിയ ഡയറക്ടർ മോ മണി, എന്നിവർ ചേർന്ന് നടത്തിയ വാർത്താസമ്മേളത്തിലാണ്, വ്ലോഗ് അവാർഡിനെ കുറിച്ചുളള വിവരങ്ങള്‍ പങ്കുവച്ചത്. . നിങ്ങളിലെ വ്ളോഗർക്കൊരു സ്വപ്നമുണ്ടോ, ആ സ്വപ്നം സാക്ഷാത്കരിക്കാനുളള സമയമെത്തിയിരിക്കുന്നവെന്ന്, പർവേസ് കാശി പറഞ്ഞു.
നവംബർ 21 നാണ്, ഫിനാലെ നടക്കുക. മത്സരത്തില് പങ്കെടുക്കുന്ന വ്ളോ‍ഗ‍ർമാർ മൂന്ന് ഘട്ടങ്ങളിലൂടെ കടന്ന് പോകണം.ആദ്യ പരീക്ഷണത്തില്‍, വ്ളോഗിന് ഇഷ്ടമുളള വിഷയങ്ങള്‍ തെരഞ്ഞെടുക്കാം. ആ കടമ്പ കടന്ന് വരുന്നവർക്ക്,പിന്നീട് ജൂറി തീരുമാനിക്കുന്ന വിഷയങ്ങളിലായിരിക്കും, രണ്ടാമത് വ്ളോഗ് ചെയ്യേണ്ടി വരിക. ഇതിലും മികച്ച പ്രകടനം നടത്തുന്നവർ മൂന്നാം റൌണ്ടിലേക്കെത്തും. മൂന്നാം റൌണ്ടിലെ വിഷയം ജൂറിയില്‍ നിക്ഷ്പ്തമായിരിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർ ഈ മാസം, 10 ന് മുന്‍പ് രജിസ്ട്രർ ചെയ്യണം.8 മുതല് 35 വരെ പ്രായപരിധിയുളള, യുഎഇയിലുളള ഏത് രാജ്യകാർക്കും മത്സരത്തില്‍ പങ്കെടുക്കാം. നിരവധി താരങ്ങളും നവംബർ 21 ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here