എസ്‍‍സി – എസ്‍ടി നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾ ലഘൂകരിച്ച വിധി സുപ്രീംകോടതി പുനഃപരിശോധിക്കും

0
21

പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമത്തിലെ വ്യവസ്ഥകൾ ലഘൂകരിച്ച വിധി പുനഃപരിശോധിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിന് സുപ്രിംകോടതിയുടെ അംഗീകാരം.

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. നേരത്തെ രണ്ടംഗ ബെഞ്ച് പരിഗണിച്ചിരുന്ന ഹർജി, വിശദമായ പരിശോധനയ്ക്ക് മൂന്നംഗ ബെഞ്ചിലേക്ക് വിടുകയായിരുന്നു.

പട്ടികവിഭാഗത്തിൽപ്പെട്ടവരുടെ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയ ശേഷമേ കേസെടുക്കാവൂയെന്ന് 2018 മേയിലാണ് ജസ്റ്റിസ് എ.കെ. ഗോയൽ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. കുറ്റാരോപിതർക്ക് മുൻകൂർ ജാമ്യം നൽകാമെന്നും നിർദേശിച്ചിരുന്നു.

വ്യവസ്ഥകൾ ലഘൂകരിച്ചതിൽ വൻപ്രതിഷേധമാണ് രാജ്യത്ത് ഉയർന്നത്. തുടർന്ന്, വ്യവസ്ഥകൾ പുനഃസ്ഥാപിച്ച് കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here