ഇനി കേരളത്തിലെ റെയിൽ പാളങ്ങളിൽ സ്വകാര്യ തീവണ്ടികളും

0
15

സ്വകാര്യ തീവണ്ടികൾ ഓടിക്കാൻ റെയിൽവേ പരിഗണിക്കുന്ന റൂട്ടുകളിൽ കേരളവും. തിരുവനന്തപുരം-എറണാകുളം റൂട്ടാണ് കേരളത്തിൽനിന്ന് സാധ്യതാപട്ടികയിൽ ഇടംപിടിച്ചത്. ഡൽഹി-ലഖനൗ റൂട്ടിലാണ് ഇത്തരത്തിൽ ആദ്യമായി തീവണ്ടി ഓടിക്കുന്നത്. ഇതുകൂടാതെ രാജ്യത്ത് മറ്റ് 24 പാതകൾ കൂടിയാണ് റെയിൽവേ പരിഗണിക്കുന്നത്.

നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും പകൽമാത്രം സഞ്ചരിക്കാവുന്നതുമായ റൂട്ട് എന്ന നിലയിലാണ് തിരുവനന്തപുരം-എറണാകുളം പാതയെ പരിഗണിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ദക്ഷിണ റെയിൽവേയുടെ നിർദേശംകൂടി കണക്കിലെടുത്താവും ഉണ്ടാവുക. സ്വകാര്യ തീവണ്ടികൾ ഓടിക്കാവുന്ന റൂട്ടുകൾ ഏതൊക്കെയെന്ന് വെള്ളിയാഴ്ചയ്ക്കുള്ളിൽ അറിയിക്കാനാണ് ദക്ഷിണ റെയിൽവേക്ക് റെയിൽവേ ബോർഡ് നൽകിയ നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here