മാങ്ങകള്‍ മോഷ്ടിച്ചു,പിഴ 5000 ദി‍ർഹം

0
9

ദുബായ്: വിമാനത്താവളത്തില്‍ ജോലിക്കിടെ, യാത്രക്കാരന്‍റെ ബാഗില്‍ നിന്ന്, രണ്ട് മാങ്ങകള്‍ മോഷ്ടിച്ച കേസില്‍, ഇന്ത്യാക്കാരനായ ജീവനക്കാരന് 5000 ദിർഹം പിഴയും,മൂന്നുമാസത്തെ തടവും, നാടുകടത്തലും ശിക്ഷ. ദുബായ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലിക്കിടെ ദാഹമനുഭവപ്പെട്ടപ്പോള്‍, കാർഗോ വിഭാഗത്തില്‍ ജോലിചെയ്തിരുന്ന 27 കാരനായ പ്രതി, യാത്രാക്കാരന്‍റെ ബാഗില്‍ നിന്ന്, രണ്ട് മാങ്ങകള്‍ മോഷ്ടിക്കുകയും കഴിക്കുകയുമായിരുന്നു.ക്യാമറകളിലൂടെ ഇക്കാര്യം വ്യക്തമായതിനെ തുടർന്ന് പോലീസ് തുടരന്വേഷണം നടത്തുകയും മറ്റൊന്നും മോഷ്ടിച്ചിട്ടില്ലെന്ന് തീ‍ർച്ചപ്പെടുത്തുകയുമായിരുന്നു. തു‍ടർന്ന് കേസ് കേട്ട കോടതി, മോഷണം മോഷണം തന്നെയാണെന്ന വിലയിരുത്തലിനെ തുട‍ർന്നാണ് ശിക്ഷ വിധിച്ചത്. രണ്ട് മാങ്ങകളുടെ വിലയായി 16 ദിർഹമാണ് കോടതി കണക്കാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here