വട്ടിയൂര്‍ക്കാവില്‍ വി. കെ. പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

0
17

ഉപതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് വട്ടിയൂർക്കാവിലെ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ട്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് പ്രശാന്തിനെ സ്ഥാനാർഥിയാക്കാൻ ശുപാർശ ചെയ്തത്. ചൊവ്വാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ അന്തിമ തീരുമാനമുണ്ടാകും.

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നോടിയായി വിഷയം ചർച്ചചെയ്യാൻ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് പ്രശാന്തിന്റെ പേര് ഉയർന്നുവന്നിരിക്കുന്നത്. മേയർ എന്ന നിലയിലുള്ള മികച്ച പ്രവർത്തനവും യുവനേതാവ് എന്ന നിലയിലുള്ള പരിഗണനയുമാണ് വികെ പ്രശാന്തിനെ സ്ഥാനാർഥിയായി പരിഗണിക്കാനുള്ള കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here