കാർ വാങ്ങാൻ താത്പര്യപ്പെടുന്നവർക്ക് സന്തോഷ വാർത്ത; ഹോണ്ട കാറുകൾക്ക് വൻ വിലക്കുറവ്

0
18

ദി ഗ്രെയ്റ്റ് ഹോണ്ട ഫെസ്റ്റിന് തുടക്കമിട്ട് ഹോണ്ട നിർമാാക്കൾ. ഹോണ്ടയുടെ പോപ്പുലർ മോഡലുകളായ അമേസ, ജാസ്, ഹോണ്ട ഡബ്ലിയുആർ-വി, സിറ്റി, ബിആർ-വി, സിവിക്ക്, സിആർ-വി എന്നീ മോഡലുകൾക്ക് വൻ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബർ 30 വരെയാണ് വിലക്കുറവ്.

ഹോണ്ട സിറ്റിക്ക് 62,000 രൂപയുടെയും ഹോണ്ട അമേസിന് 42,000 രൂപ, ജാസിന് 50,000 രൂപ വരെ, ഡബ്ലിയു ആർ-വിക്ക് 45,000 രൂപ വരെ, ബിആർ-വിക്ക് 1.10 ലക്ഷത്തിന്റെയും, സിവിക്കിന് 2.50 ലക്ഷത്തിന്റെയും സിആർ-വിക്ക് നാല് ലക്ഷത്തിന്റെയും വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ പഴയ ഹോണ്ട കാറുകൾക്ക് എക്‌സ്‌ചേഞ്ച് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here