പാലാരിവട്ടം പാലം ; ഉദ്യോഗസ്ഥരെ പഴിചാരി വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎ

0
15

പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ തനിക്കു ഉത്തരവാദിത്വമില്ലെന്ന് നിലപാടിലുറച്ച് വി കെ ഇബ്രാഹിംകുഞ്ഞ് എം എൽ എ. മന്ത്രിയായിരുന്ന കാലത്ത് നടന്ന നിര്‍മാണത്തില്‍ തനിക്ക് യാതൊരു ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞാല്‍ എങ്ങനെയാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഏത് സര്‍ക്കാര്‍ വന്നാലും മന്ത്രിമാര്‍ക്ക് ഉള്ള ഉത്തരവാദിത്വം മാത്രമെ ഉണ്ടാകുകയുള്ളുവെന്നായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞിന്റെ മറുപടി.ഇല്ലാത്ത ഉത്തരവാദിത്വം ഉണ്ടാകില്ല. വകുപ്പിന്റെ തലവന്‍ എന്ന നിലയില്‍ മന്ത്രി ഭരണാനുമതി കൊടുക്കുന്നു എന്നല്ലാതെ സാങ്കേതിക വിദഗ്ദനല്ലെന്നും വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

ഫയലുകള്‍ മുഴുവന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കല്‍ ഉണ്ട്.ഇതെല്ലാം കോടതി പരിശോധിക്കട്ടെ.ഏതെങ്കിലും ഒരു ഉദ്യോഗസഥന്‍ അദ്ദേഹം നല്‍കിയ അപേക്ഷയില്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് മറുപടി പറയുന്നതില്‍ മന്ത്രിയായിരുന്ന ആള്‍ എന്ന നിലയില്‍ ശരിയല്ല. വ്യക്തമായി ഫയലില്‍ കാര്യങ്ങള്‍ ഉണ്ടെന്നും വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.താന്‍ പ്രതിക്കൂട്ടിലാണോയെന്നൊക്കെ കോടതിയും അന്വേഷണ ഉദ്യോഗസ്ഥരും തീരുമനിക്കട്ടെ. അറസ്റ്റിനെ ഭയപ്പെടുന്നുണ്ടോയെന്ന ചോദ്യത്തിന് തനിക്ക് ഒരു ഭയവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.കോടതിയുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും പക്കലിരിക്കുന്ന കേസാണിത്. അതില്‍ വിശദമായ അഭിപ്രായം പറയുന്നത് അന്വേഷണത്തെ ബാധിക്കും. ഈ കേസിന്റെ അന്വേഷണത്തിന് പൂര്‍ണ പിന്തുണ നല്‍കിവരുന്നയാളാണ് താനെന്നും വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.അന്വേഷണത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.പാലാരിവട്ടം പാലം പൊളിക്കുന്നതിനോ ശക്തിപ്പെടുത്തുന്നതിനോ സര്‍ക്കാരും സാങ്കേതിക വിദഗ്ദനായ ഇ ശ്രീധരനും എടുക്കുന്ന തീരുമാനത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here