മക്കയിൽ നടന്ന ഖുർആൻ പാരായണ മത്സരത്തിൽ മലയാളിയായ ഷഹീൻ ഹംസക്ക് പത്താം റാങ്ക്

  0
  13

  മക്കയിൽ സമാപിച്ച 41-മത് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ, മനഃപാഠ മത്സരത്തിൽ മലയാളിയായ ഷഹീൻ ഹംസക്ക് പത്താം റാങ്ക്. 87.2 ശതമാനം മാർക്കാണ് ഷഹീൻ ഹംസക്ക് ലഭിച്ചത്.

  103 രാജ്യങ്ങളിൽ നിന്നുള്ള 146 മത്സരാർഥികൾ മക്കയിൽ നടന്ന പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ പങ്കെടുത്തത്. മലയാളിയായ എടത്തനാട്ടുകര സ്വദേശി ഷഹീൻ ഉൾപ്പെടെ 84 പേർ ഫൈനലിലേക്ക് യോഗൃത നേടിയിരുന്നു.

  തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്കാ ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ സാന്നിധ്യത്തിലാണ് മക്കയിൽ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ, മനശ്ശപാഠ മത്സരം സമാപിച്ചത്.

  ഡൽഹി ജാമിഅ മില്ലിയ യൂണിവേഴ്സിറ്റിയിൽ എം.എ സോഷേൃാളജി വിദൃാർത്ഥിയാണ് ഷഹീൻ.

  LEAVE A REPLY

  Please enter your comment!
  Please enter your name here