ശ്രീഹരിക്കോട്ടയില്‍ ഭീകരാക്രമണ ഭീഷണി; പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം

  0
  12

  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം. സുരക്ഷ ശക്തമാക്കി. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.

  കടലില്‍ 50 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ പരിശോധന നടത്തുന്നുണ്ട്. സിഐഎസ്എഫ്, മറൈന്‍ പൊലീസ്, തീരദേശ സേന, എന്നിവരുടെ മേല്‍നോട്ടത്തിലാണ് നിരീക്ഷണങ്ങള്‍ നടത്തുന്നത്.

  ശ്രീഹരിക്കോട്ടയ്ക്ക് സമീപമുള്ള വനപ്രദേശത്ത് നിന്ന് സംശയാസ്പദകരമായ സാഹചര്യത്തില്‍ രണ്ടു പേരെ കാണുകയും അവരെ കസ്റ്റഡിയില്‍ എടുത്തു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മത്സ്യ ബന്ധന ബോട്ടുകളും നിരീക്ഷണത്തിലാണ്.

  LEAVE A REPLY

  Please enter your comment!
  Please enter your name here