കണക്കുകൂട്ടിക്കൊണ്ടിരുന്നെങ്കില്‍ ഐന്‍സ്റ്റീന്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കില്ലായിരുന്നു; പീയൂഷ് ഗോയലിനെതിരെ ട്രോള്‍ മഴ

0
15

ഗുരുത്വാകര്‍ഷണ ബലം കണ്ടുപിടിച്ചത് ഐന്‍സ്റ്റീനാണെന്ന പിയൂഷ് ഗോയല്‍ന്റെ പ്രസ്താവനക്ക് ട്രോള്‍ മഴ. അബദ്ധ പ്രസ്താവന കേന്ദ്ര വാണിജ്യമന്ത്രി ഗോയലിന്റെ വായില്‍ നിന്നും വീണത് വാണിജ്യ ബോര്‍ഡ് യോഗത്തില്‍. മാധ്യമങ്ങളില്‍ കാണുന്ന കണക്കുകള്‍ വിശ്വസിക്കരുതെന്നും കണക്കുകൂട്ടിക്കൊണ്ടിരുന്നെങ്കില്‍ ഐന്‍സ്റ്റീന്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കില്ലായിരുന്നുവെന്നുമാണ് ഗോയല്‍ പറഞ്ഞത്. ഈ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു ഗോയലിനെതിരെ ട്രോളുകള്‍ ഉയരുന്നത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സംബന്ധിച്ച് രാജ്യത്തിന് 12 % വളര്‍ച്ചയുണ്ടെങ്കിലേ അഞ്ച് ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയുണ്ടാകൂവെന്നും ഇപ്പോഴത്തേത് കേവലം 6 ശതമാനം മാത്രമാണെന്നുമുള്ള ടെലിവിഷന്‍ കണക്കുകള്‍ മുഖവിലയ്‌ക്കേടുക്കേണ്ടതില്ലെന്നും ഇത്തരം കണക്കുകൾ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കാന്‍ ഐന്‍സ്റ്റീനെ സഹായിച്ചിട്ടില്ലെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

ഗോയലിന്റെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഉടന്‍ തന്നെ ഗോയലിനെതിരെ ട്രോള്‍ മഴ എത്തി. ഐന്‍സ്റ്റീന്‍, ന്യൂട്ടണ്‍ എന്നീ പേരുകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. കൃത്യമായ സൂത്രവാക്യങ്ങള്‍ക്കും മുന്‍ അറിവുകള്‍ക്കും പിന്നാലെ പോയിരുന്നെങ്കില്‍ ലോകത്ത് പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകുമായിരുന്നല്ലെന്നും ഗോയല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here