രുചികരമായ കേക്കുണ്ടാക്കാനറിയാമോ,എങ്കില്‍ വരൂ,കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങള്‍

0
19

ദുബായ് : കേക്കുണ്ടാക്കുന്നവ‍ർക്കായി ദുബായില്‍ മത്സരം സംഘടിപ്പിക്കുന്നു. വേള്‍ഡ് ഓഫ് സ്റ്റാ‍ർസ് അഡ്വടൈസ്മെന്‍റാണ്, കേക്കുണ്ടാക്കാന്‍ കൈപുണ്യമുളളവ‍ർക്കായി യുഎഇ ബെസ്റ്റ് ഹോംമെയ്‍ഡ് കേക്ക് കോണ്ടസ്റ്റ് 2019 സംഘടിപ്പിക്കുന്നത്. ആദ്യമൂന്ന് സ്ഥാനങ്ങളിലെത്തുന്നവ‍ർക്ക്, യഥാക്രമം, 15,000 ദിർഹം, 10,000 ദിർഹം, 5000 ദിർഹം എന്നിങ്ങനെയാണ് സമ്മാനം. വെറുമൊരു മത്സരം മാത്രമല്ല ഇതെന്നും, വീട്ടിലിരുന്ന് കേക്കുണ്ടാക്കുന്നവർക്ക് വലിയൊരവസരം നല്‍കുകയെന്നുളളതാണ് ലക്ഷ്യമെന്നും വേള്‍ഡ് ഓഫ് സ്റ്റാ‍ർസ് അഡ്വടൈസ്മെന്‍റ് പ്രതിനിധി ഫൈസല്‍ അബ്ദുള്‍ കരീം പറഞ്ഞു. ആ‍ർ കെ പള്‍സസ് ആന്‍റ് സ്പൈസസുമായി സഹകരിച്ചാണ്, മത്സരം സംഘടിപ്പിക്കുന്നത്.

15 വയസിനുമുകളിലുളളവർക്ക് മത്സരത്തില്‍ പങ്കെടുക്കാം.www.uaesbest.com എന്ന വെബ്സൈറ്റ് വഴി മത്സരത്തില്‍ പങ്കെടുക്കാനായി രജിസ്ട്രർ ചെയ്യാം. 26 വരെ മത്സരത്തിനായി രജിസ്ട്രേഷന്‍ ചെയ്യാം. മത്സരത്തിന് രണ്ട് ഘട്ടങ്ങളാണ് ഉളളത്. ഈ മാസം 28 ന് നടക്കുന്ന ആദ്യഘട്ടത്തില്‍ മത്സരാർത്ഥികള്‍ കേക്കുണ്ടാക്കി കൊണ്ടുവരണം .ഇന്ത്യന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ വച്ചായിരിക്കും ഇത് നടക്കുക. രുചി വിദഗ്ധരടങ്ങിയ സംഘം രണ്ടാം ഘട്ടത്തിലേക്കായി 20 പേരെ ഇതില്‍ നിന്നും തെരഞ്ഞെടുക്കും. ഇവരായിരിക്കും ഒക്ടോബ‍ർ 4 ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുക. എന്നാല്‍ മത്സരത്തില്‍ പങ്കെടുത്ത ഈ 20 പേരൊഴികെയുളളവരുടെ കേക്കുകള്‍ കേക്കുകള്‍ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്യും. ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന കേക്കുണ്ടാക്കിയ വ്യക്തിക്ക് വൈല്‍ഡ് കാ‍ർഡ് എന്‍ട്രി വഴി ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാം. രജിസ്ട്രർ ചെയ്യുന്ന വേളയില്‍ തന്നെ മത്സരാർത്ഥികള്‍ക്ക് മത്സരം സംബന്ധിച്ച വിവരങ്ങള്‍ നല്‍കും. വാ‍ർത്താസമ്മേളത്തില്‍ പുരുഷോത്തമന്‍(ആ‍ർ കെ പള്‍സസ് ആന്‍റ് സ്പൈസ്), കരീം വെങ്കിട്ടാംഗു,ഷിഹാബ് ഷംസുദ്ദീന്‍ (ഹോം വെ),തുടങ്ങിയവരും പങ്കെടുത്തു. അപ്പോള്‍ ഒരുങ്ങിക്കോളൂ,രുചികരമായ കേക്കുണ്ടാക്കൂ, ആത്മസംതൃപ്തിക്കൊപ്പം സമ്മാനങ്ങളും സ്വന്തമാക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here