ചന്ദ്രയാൻ-2; ചരിത്ര നിമിഷത്തിലേക്ക് കൺനട്ട് ഭാരതം

0
17

രാജ്യം ഉറ്റുനോക്കുന്ന അഭിമാന നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. ചന്ദ്രയാൻ 2 ന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രനെ തൊടുന്ന അപൂർവ നിമിഷത്തിനായാണ് രാജ്യം കാത്തിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കുമിടയിലാണ് ചരിത്ര നിമിഷം പിറക്കുക. 74 ദിവസം കൊണ്ട് 3.48 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ലാൻഡർ ലക്ഷ്യത്തിലേക്കെത്തുന്നത്.

ഇതുവരെയാരും കടന്നു ചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാൻ 2 സോഫ്റ്റ് ലാൻഡിംഗ് നടത്തുക. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ മാൻസിനസ് സി, സിംപീലിയസ് എൻ എന്നീ ഗർത്തത്തിന് നടുക്ക് പേടകം ലാൻഡ് ചെയ്യിക്കാനാണ് ഐഎസ്ആർഒ ശ്രമിക്കുന്നത്. ആദ്യമായാണ് ഐഎസ്ആർഒ ഒരു ഉപഗ്രഹം സോഫ്റ്റ്‌ലാൻഡിംഗ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here