സി ഐ ടി യു സമരം; സംസ്ഥാനത്തെ 300 മുത്തൂറ്റ് ഫിനാൻസ് ശാഖകൾ പൂട്ടുന്നു

0
14

കേരളത്തിലെ 300 ശാഖകള്‍ പൂട്ടുന്നതായി മുത്തൂറ്റ് ഫിനാന്‍സ്. കഴിഞ്ഞ 14 ദിവസങ്ങളായി സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം നടക്കുന്നതിനാലാണ് മൂന്നൂറിലധികം ശാഖകള്‍ പൂട്ടേണ്ടി വരുന്നത്.

തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ നല്‍കുക, ശമ്പള വര്‍ധവ്, യൂണിയനുമായുള്ള കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം നടക്കുന്നത്. എന്നാല്‍ മെച്ചപ്പെട്ട ആനുകൂല്യവും ശമ്പളവും കൂടാതെ കമ്പനിയുടെ ഓഹരിയും ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ടെന്ന് മുത്തൂറ്റ് പറഞ്ഞു. മുത്തൂറ്റ് ഫിനാന്‍സില്‍ തൊഴിലാളി യൂണിയന്‍ ഇല്ലെന്നും കൊച്ചി ബാനര്‍ജി റോഡിലെ ഹെഡ് ഓഫീസിലെ 351 ജീവനക്കാരില്‍ ഒരാള്‍ പോലും യൂണിയനില്‍ അംഗമല്ലെന്നും മുത്തൂറ്റ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here