ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കേണ്ടെന്ന് സുപ്രീംകോടതി

0
18

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ സി.ബി.ഐ ചോദ്യം ചെയ്തുവരുന്ന മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തെ തിഹാർ ജയിലിലേക്ക് അയക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ജയിലിലേക്കയക്കാതെ വീട്ടു തടങ്കലിൽ പാർപ്പിക്കണമെന്ന ആവശ്യം കേട്ടശേഷമാണ് സുപ്രീംകോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ ഇളവ് നൽകിയത്.

ഇടക്കാലജാമ്യത്തിന് വേണ്ടിയുള്ള ചിദംബരത്തിന്റെ അപേക്ഷ പരിഗണിക്കണമെന്ന് സുപ്രീംകോടതി വിചാരണ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നാണ് സി.ബി.ഐ കസ്റ്റഡിയുടെ കാലാവധി തീരുന്നത്.

ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിച്ചില്ലെങ്കിൽ സി.ബി.ഐ കസ്റ്റഡി മൂന്നു ദിവസം കൂടി ദീർഘിപ്പിച്ചതായി കണക്കാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷയിൽ വിചാരണക്കോടതി ഇന്നു തന്നെ വാദം കേട്ടേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here