കുഞ്ഞുങ്ങള്‍ സ്കൂളിലേക്ക് തിരികെയെത്തി,ഗതാഗത കുരുക്ക് റോഡിലേക്കും

UAE Schools Opened aftersummer vacation

0
21

ദുബായ് : മധ്യവേനലവധി കഴിഞ്ഞ് രാജ്യത്തെ സ്കൂളുകള്‍ ഇന്ന് തുറന്നു. അമേരിക്കന്‍ ബ്രിട്ടീഷ് കരിക്കുലമുളള സ്കൂളുകളില്‍ പുതിയ അധ്യയന വ‍ർഷമാണ് ആരംഭിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശുമുള്‍പ്പെടെയുളള രാജ്യങ്ങളുടെ സ്കൂളുകളില്‍ അധ്യയന വർഷത്തിന്‍റെ രണ്ടാം പകുതിക്കാണ് തുടക്കമാകുന്നത്. ഹിജ്രി വ‍ർഷത്തോടനുബന്ധിച്ചുളള അവധി, ശനിയാഴ്ചയായതിനാല്‍, സ്കൂളിലേക്കുളള അവസാന വട്ട ഷോപ്പിംഗിലായിരുന്നു കഴിഞ്ഞ ദിവസം മാതാപിതാക്കളും കുട്ടികളും. സ്കൂളുകള്‍ ആരംഭിച്ചതോടെ ഷാ‍ർജ ദുബായ് റോഡില്‍, ഗതാഗത കുരുക്കും അനുഭവപ്പെട്ടു.

കുഞ്ഞുങ്ങള്‍ക്ക് ആശംകള്‍ നേ‍ർന്ന്, അബുദബി കിരീടാവകാശി

സ്കൂളിലേക്ക് മടങ്ങിയെത്തിയ കുട്ടികള്‍ക്ക് ആശംസകള്‍ നേർന്ന്, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍. പ്രതീക്ഷകളുടെയും ക്രിയാത്മകതയുടേയും വ‍ർഷമാകട്ടെ പുതിയ വർഷമെന്നാണ്, അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സർവ്വസൈന്യാധിപുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ ട്വീറ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here