കേന്ദ്രത്തെ തള്ളി സുപ്രീംകോടതി; യെച്ചൂരിക്ക് കാശ്മീരിലെത്തി തരിഗാമിയെ കാണാൻ അനുമതി

0
24

ജമ്മുകാശ്‌മീരിൽ വീട്ടുതടങ്കിലിലായ സി.പി.എം നേതാവ് യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നൽകി. തരിഗാമിയെ സന്ദർശിക്കണമെന്നാവശ്യപ്പെട്ട് യെച്ചൂരി നൽകിയ ഹേബിയസ് കോർപസിലാണ് സുപ്രീംകോടതിയുടെ തീരുമാനം. തരിഗാമിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ വേണ്ടി മാത്രമാണ് അനുമതിയെന്നും ഇതൊരു രാഷ്ട്രീയ സന്ദർശനനമാകരുതെന്നും കോടതി നിർദേശം നൽകി. രാജ്യത്തെ ഒരു പൗരന് സ്വന്തം സഹപ്രവർത്തകനെ കാണാൻ അവകാശമുണ്ടെന്ന് പറഞ്ഞാണ് സുപ്രീം കോടതി കേന്ദ്രസർക്കാറിന്റെ എതിർപ്പ് തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here