തുഷാർ ജാമ്യവ്യവസ്ഥയില്‍ ഇളവു തേടുന്നു; കേരളത്തിലേക്ക് മടങ്ങാൻ ശ്രമം

  0
  21

  യു എ ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ തുഷാർ വെള്ളാപ്പള്ളിയുടെ ശ്രമം. യു എ ഇ പൗരന്റെ പാസ്പോർട്ട് അജ്മാൻ കോടതിയിൽ സമർപ്പിച്ച് ജാമ്യ വ്യവസ്ഥയിൽ ഇളവ് നേടാനാണ് ശ്രമം. ഇതിനായി തുഷാർ ചൊവ്വാഴ്ച കോടതിയിൽ അപേക്ഷ നൽകും.

  വിചാരണ തീരുന്നതുവരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാകുന്നതുവരെയോ യു എ ഇ വിട്ടു പോകരുത് എന്ന വ്യസ്ഥയിലാണ് അജ്മാന്‍ കോടതി കഴിഞ്ഞ വ്യാഴാഴ്ച തുഷാറിന് ജാമ്യം നൽകിയത്. തുഷാറിന് പാസ്പോർട്ട് അജ്മാൻ കോടതി വാങ്ങി വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ജാമ്യവ്യവസ്ഥയിൽ ഇളവു നേടി നാട്ടിലേക്ക് മടങ്ങാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here