മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

0
35

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രിം കോടതി
ഇന്ന് പരിഗണിക്കും. മുത്തലാഖ് നിയമം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്‌ലിം സംഘടനകൾ സമർപ്പിച്ച ഹർജികൾ ജസ്റ്റിസുമാരായ
എൻ.വി. രമണ, അജയ് രസ്‌തോഗി എന്നിവർ അടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രിം കോടതി വിധിച്ചിരുന്നു. അതിനാൽ പ്രത്യേക നിയമം ആവശ്യമില്ലെന്നാണ് ഹർജികളിലെ വാദം. നിയമം മുസ്ലീം ഭർത്താക്കന്മാരോടുള്ള വിവേചനമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here