സുരക്ഷിതമായി വാഹനമോടിക്കൂ, ദുബായ് പോലീസിന്‍റെ സമ്മാനം നേടൂ.

0
38
ദുബായ് : സ്കൂള്‍ തുറക്കുന്ന ആദ്യദിനം, അപകടരഹിതമാക്കാന്‍,പദ്ധതിയുമായി ദുബായ് പോലീസ്. സുരക്ഷിതമായി വാഹനമോടിക്കാനുളള മുന്നറിയിപ്പുകളും ദുബായ് പോലീസ് നല്കുന്നു. സെപ്റ്റംബർ രണ്ടിന്, അപകടങ്ങളില്ലാതെ വാഹനമോടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി, സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. നേരത്തെ ബ്ലാക്ക് പോയിന്‍റ്സ് ലഭിച്ചിട്ടുളളവരാണെങ്കില്‍ അത് റദ്ദാക്കിനല്‍കുകയും ചെയ്യും. പിഴയിലും കിഴിവ് ലഭിക്കും. അപകടങ്ങളില്ലാത്ത ദിനം എന്നപേരിലാണ് ക്യാംപെയിന്‍.  സ്‌കൂൾബസുകൾ പാർക്കുചെയ്യുമ്പോൾ മറ്റ് ഡ്രൈവർമാർ സ്റ്റോപ്പ് സൈനുകൾ ശ്രദ്ധിക്കണം. സ്‌റ്റോപ്പ് സൈനുള്ളപ്പോൾ പിറകിലെ വാഹനങ്ങൾ നിർത്താതിരുന്നാൽ 1,000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റുകളും ശിക്ഷ ലഭിക്കുമെന്ന് ദുബായ് ട്രാഫിക് പോലീസ് ആക്ടിങ് ഡയറക്ടർ കേണൽ ജുമാ സലിം ബിൻ സുവൈദാൻ പറഞ്ഞു. ട്രാഫിക് നിർദേശങ്ങൾ കൃത്യമായി പാലിക്കണം. സീറ്റ്ബെൽറ്റ് മറക്കരുത്. വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കുക. ആംബുലൻസ് തുടങ്ങിയ എമർജൻസി വാഹനങ്ങൾക്ക് ആവശ്യസമയങ്ങളിൽ വഴിമാറിക്കൊടുക്കുക. കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണം. ഡ്രൈവിങ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും കേണൽ ബിൻ സുവൈദാൻ നിർദേശിച്ചു. www.dubaipolice.gov.ae രജിസ്റ്റർ ചെയ്ത് ’അപകടങ്ങളില്ലാത്ത ഒരു ദിവസം’ സമ്മാനിക്കാൻ പ്രതിജ്ഞയെടുക്കാനും പോലീസ് നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here