ഇനി,5G ആസ്വദിക്കാം,ദുബായിലെ ബു‍ർജ് ഖലീഫയില്‍.

0
26
ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയില്‍,ഇനി 5ജി നെറ്റ് വർക്ക് ലഭ്യമാകും. എത്തിസലാത്താണ്, ബുർജില്‍ 5ജി കവറേജ് കൊണ്ടുവന്നത്. 5ജി നെറ്റ് വ‍ർക്കും വീഡിയോ കോളുകളും ഇനി ലഭ്യമാകും. രാജ്യത്ത് 5ജി സേവനം വ്യാപിപ്പിക്കുന്നതിന്‍റെ ആദ്യപടിയായാണ്, ബു‍ർജില്‍ ഇത് കൊണ്ടുവന്നത്. 4ജി നെറ്റ് വ‍ർക്കിനേക്കാള്‍ 20 ശതമാനം വേഗതയും വീഡിയോ കോളുകളില്‍ വ്യക്തതയും നല്‍കുന്നതാണ് 5ജി. 1,000, 5ജി ടവറുകള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കാനാണ്, എത്തിസലാത്ത് ലക്ഷ്യമിടുന്നത്. ഈ വ‍ർഷം തന്നെ ഇത് പൂ‍ർത്തീകരിക്കുകയാണ് ലക്ഷ്യം

LEAVE A REPLY

Please enter your comment!
Please enter your name here