നരേന്ദ്രമോഡി, യുഎഇയും ബഹ്റിനും സന്ദർശിക്കും.

0
14
പ്രധാനമന്ത്രി നരേന്ദ്രമോഡി യുഎഇയില്‍ വീണ്ടും സന്ദർശനത്തിനെത്തുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി, ഓഗസ്റ്റ് 23 ന് അദ്ദേഹം അബുദബിയിലെത്തും.അബുദബി കിരീടവകാശിയും യുഎഇ ഉപ സർവ്വ സൈന്യാധിപനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍നഹ്യാനുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തും. ദേശീയ അന്തർദേശീയ വിഷയങ്ങള്‍ കൂടികാഴ്ചയില്‍ വിഷയമാകും.യു.എ.ഇ. യുടെ പരമോന്നതബഹുമതിയായ ഓർഡർ ഓഫ് സായിദ് സ്വീകരിക്കാൻ എത്തുന്ന പ്രധാനമന്ത്രിക്ക് മറ്റ് പൊതുപരിപാടികളൊന്നുമില്ലെന്നാണ് സൂചന. ഇന്ത്യയുടെ പ്രധാനമന്ത്രിയായതിനുശേഷം, 2 തവണ മോഡി യുഎഇ സന്ദർശിച്ചിരുന്നു.
അബുദബി കിരീടവകാശിയും യുഎഇ ഉപ സർവ്വ സൈന്യാധിപനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍നഹ്യാന്‍, 2017 ലെ ഇന്ത്യന്‍ റിപ്ലബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി എത്തിയിരുന്നു. 60 ബില്ല്യണ്‍ ഡോളറിന്‍റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിലുളളത്, യുഎഇയുടെ മൂന്നാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. യുഎഇ സന്ദർശനത്തിന് ശേഷം മോഡി ബഹ്റിന്‍ സന്ദർശിക്കും. ബഹ്‌റൈനിൽ നേരത്തെ തന്നെ മോദിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. പരിപാടിയുടെ വേദിയോ സമയമോ ഇപ്പോഴും അധികൃതർ പ്രഖ്യാപിച്ചിട്ടില്ല.ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നവീകരണപ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here