സിസ്റ്റർ ലൂസിയെ മഠത്തിൽ പൂട്ടിയിട്ടു; പോലീസെത്തി മോചിപ്പിച്ചു

0
11

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത് സഭയിൽ നിന്നും പുറത്താക്കപ്പെട്ട സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി. കുർബാനയ്ക്ക് പോകുന്നത് തടയുന്നതിനാണ് മഠത്തിൻറെ ഗെയ്റ്റ് പൂട്ടിയത്തെന്നാണ് സിസ്റ്റർ ലൂസിയുടെ ആരോപണം. പോലീസ് എത്തി ഗേറ്റ് തുറന്നു കൊടുത്തു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയതായി സിസ്റ്റർ ലൂസി പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ നിന്ന് പുറത്താക്കിയതായി ഔദ്യോഗിക അറിയിപ്പെത്തിയത്. കാരണം കാണിക്കല്‍ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറഞ്ഞിരുന്നു.

മഠം വിട്ടിറങ്ങില്ലെന്നും നിയമപരമായി നേരിടുമെന്നും ലൂസി കളപ്പുരക്കലും പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here