നേവിക്കും എത്തിപ്പെടാൻ കഴിയുന്നില്ല: വയനാട്ടിൽ രക്ഷാപ്രവർത്തനം ദുഷ്കരമാവുന്നു.

0
62

വയനാട്ടിലേക്ക് രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ട നേവി സംഘത്തിന്റെ വയനാട്ടിൽ ഇറക്കാൻ കഴിഞ്ഞില്ല. ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ ഉച്ചക്ക് ഹെലികോപ്റ്റർ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ഇറക്കാൻ കഴിഞ്ഞില്ല. ദേശീയ ദുരന്തനിവാരണ സേനയുടെ അംഗങ്ങളായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും തുടരുകയാണ് . കൂടുതൽ സ്ഥലത്ത് രക്ഷാപ്രവർത്തനം ആവശ്യമായി വന്നിരിക്കുകയാണ്. ഉരുൾപൊട്ടലിൽ ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്ത മേപ്പാടി പുത്തുമലയിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here