മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ വിവരങ്ങൾ

0
31

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ വിവരങ്ങൾ:

 •  രക്ഷാപ്രവർത്തകർ മാറാൻ പറഞ്ഞാൽ ഉടനെ മാറണം. മടി വിചാരിക്കരുത്.
 •  ജാഗ്രതാ മുന്നറിയിപ്പുകൾ കൃത്യമായി നൽകും
 •  ടി കെ രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ വയനാട്ടിലുണ്ട്.
 •  മന്ത്രിമാർ കൃത്യമായി സാഹചര്യം വിലയിരുത്തുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
 •  മുന്നറിയിപ്പ് ലഭിച്ചവർ അവിടെ നിന്ന് മാറിത്താമസിക്കണം. അത് വലിയ ദുരന്തങ്ങളൊഴിവാക്കും.
 •  ഒഡിഷയിലെ പ്രളയം തടഞ്ഞത്, കൃത്യസമയത്ത് മാറ്റിപ്പാർപ്പിക്കാൻ കഴിഞ്ഞതിനാലാണ്.
 •  നമുക്കും അത്തരം സ്ഥിതിയുണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ മുന്നറിയിപ്പുകൾ അനുസരിക്കുക. ജീവനാണ് പ്രധാനം.
 •  മാധ്യമങ്ങളടക്കം, ഇക്കാര്യത്തിൽ സഹകരിക്കണം.
 •  അവധിയെടുത്ത ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കണം.
 •  3 മണി വരെ കണക്കാക്കിയ മരണസംഖ്യ 28 ആണ്. 7 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. 27 പേർക്ക് പരിക്കേറ്റു. 12 ദേശീയ ദുരന്ത പ്രതികരണ സേനാ യൂണിറ്റുകളെ വിന്യസിച്ചു.
 •  മലപ്പുറം 2, വയനാട് 3, പത്തനംതിട്ട 1, തൃശ്ശൂർ 1, കോഴിക്കോട് 1, ഇടുക്കി 1 എന്നിങ്ങനെ വിന്യസിച്ചു. ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ ആർമി യൂണിറ്റുകളെ വിന്യസിച്ചു.
 •  ഭോപ്പാലിൽ നിന്ന് ഡിഫൻസ് എഞ്ചിനീയറിംസ് സർവീസസ് പുറപ്പെട്ടു.
 •  മഴ കാരണം പലയിടത്തും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. സാധ്യമായ രീതിയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു. ട്രെയിനുകളിൽ കുടുങ്ങിപ്പോയവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ നടപടിയെടുത്തു.
 •  22 കോടി 50 ലക്ഷം രൂപ വിവിധ ജില്ലകൾക്ക് അനുവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here