മഴ: സംസ്ഥാനത്തു അതീവ ജാഗ്രത – Live Updates

0
26
Dnews Live Updates

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ വിവരങ്ങൾ:

# രക്ഷാപ്രവർത്തകർ മാറാൻ പറഞ്ഞാൽ ഉടനെ മാറണം. മടി വിചാരിക്കരുത്.
# ജാഗ്രതാ മുന്നറിയിപ്പുകൾ കൃത്യമായി നൽകും
# ടി കെ രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ വയനാട്ടിലുണ്ട്.
# മന്ത്രിമാർ കൃത്യമായി സാഹചര്യം വിലയിരുത്തുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
# മുന്നറിയിപ്പ് ലഭിച്ചവർ അവിടെ നിന്ന് മാറിത്താമസിക്കണം. അത് വലിയ ദുരന്തങ്ങളൊഴിവാക്കും.
# ഒഡിഷയിലെ പ്രളയം തടഞ്ഞത്, കൃത്യസമയത്ത് മാറ്റിപ്പാർപ്പിക്കാൻ കഴിഞ്ഞതിനാലാണ്.
# നമുക്കും അത്തരം സ്ഥിതിയുണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ മുന്നറിയിപ്പുകൾ അനുസരിക്കുക. ജീവനാണ് പ്രധാനം.
# മാധ്യമങ്ങളടക്കം, ഇക്കാര്യത്തിൽ സഹകരിക്കണം.
# അവധിയെടുത്ത ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കണം.
# 3 മണി വരെ കണക്കാക്കിയ മരണസംഖ്യ 28 ആണ്. 7 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. 27 പേർക്ക് പരിക്കേറ്റു. 12 ദേശീയ ദുരന്ത പ്രതികരണ സേനാ യൂണിറ്റുകളെ വിന്യസിച്ചു.
# മലപ്പുറം 2, വയനാട് 3, പത്തനംതിട്ട 1, തൃശ്ശൂർ 1, കോഴിക്കോട് 1, ഇടുക്കി 1 എന്നിങ്ങനെ വിന്യസിച്ചു. ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ ആർമി യൂണിറ്റുകളെ വിന്യസിച്ചു.
# ഭോപ്പാലിൽ നിന്ന് ഡിഫൻസ് എഞ്ചിനീയറിംസ് സർവീസസ് പുറപ്പെട്ടു.
# മഴ കാരണം പലയിടത്തും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. സാധ്യമായ രീതിയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു. ട്രെയിനുകളിൽ കുടുങ്ങിപ്പോയവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ നടപടിയെടുത്തു.
# 22 കോടി 50 ലക്ഷം രൂപ വിവിധ ജില്ലകൾക്ക് അനുവദിച്ചു.

————————————————————————————————————————–

പ്രധാനമന്ത്രിയോട് വയനാട്ടിലെ പളയബാധിതര്‍ക്ക് സഹായം തേടി എംപി രാഹുല്‍ ഗാന്ധി.
ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാമെന്ന് മോദി രാഹുലിന് ഉറപ്പ് നല്‍കി.

————————————————————————————————————————–

വയനാട്ടില്‍ ആവശ്യമായ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ വ്യോമമാർഗം എത്തിക്കും.
മൂന്നു കോളം സൈനികര്‍ രംഗത്തുണ്ട്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഉടൻ പുനസ്ഥാപിക്കും
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കാബിനറ്റ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയുമായി സംസാരിച്ചുവെന്നും മുഖ്യമന്ത്രി

————————————————————————————————————————–

പത്തനംതിട്ടയിൽ സൈന്യം

സൈന്യ സംഘം പത്തനംതിട്ടയിൽ എത്തി. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാംപിൽ നിന്നുള്ള രണ്ട് ടീം ആണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് എത്തിയത്. ജില്ലയിൽ നാളെ കൂടെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഏഴ് ദുരിതാശ്വാസ ക്യാംപുകളിലായി 204 പേരെയാണ് ജില്ലയിൽ മാറ്റി പാർപ്പിച്ചത്.

————————————————————————————————————————–

മലബാർ മേഖല ഒറ്റപെട്ടു

————————————————————————————————————————–

പേമാരിയിൽ മരണം 33 കവിഞ്ഞു
മരണം ഇന്ന് മാത്രം 23

————————————————————————————————————————–

സേവന സന്നദ്ധരായ വോളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു
കാലവർഷം ശക്തിപ്പെട്ട സാഹചര്യത്തിൽ കേരളസർക്കാർ സേവന സന്നദ്ധരായ വോളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. സേവന സന്നദ്ധരായിട്ടുള്ളവർ റെജിസ്റ്റർ ചെയ്യേണ്ടതാണ്
ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു

https://keralarescue.in/volunteer

————————————————————————————————————————–

സംസ്ഥാനത്തു അഞ്ചു ദിവസം കൂടെ മഴ തുടരും – കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മഴ തുടർന്നാൽ ബാണാസുരസാഗർ ഡാം തുറക്കും
————————————————————————————————————————–

ഡാമുകള്‍ തുറക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി, അതീവ ജാഗ്രത നിർദേശം

————————————————————————————————————————–

തൃശൂർ നഗരത്തിൽ വെള്ളം കയറി
തൃശൂർ നഗരത്തിൽ പെരിങ്ങാവിൽ വെള്ളം കയറി. ആളുകള ഒഴിപ്പിക്കുന്നു

————————————————————————————————————————–

വണ്ടിപ്പെരിയാർ പാതയിൽ മൂന്നിടത്ത് മണ്ണിടിച്ചിൽ
ഗവി – വണ്ടിപ്പെരിയാർ പാതയിൽ മൂന്നിടത്ത് മണ്ണിടിച്ചിൽ. ആളപായമില്ല.

————————————————————————————————————————–

ട്രെയിൻ ഗതാഗതം താറുമാറായി
ശക്തമായ മഴയില്‍ ട്രെയിൻ ഗതാഗതം താറുമാറായി. പാലക്കാട് ഷൊർണ്ണൂർ റൂട്ടിൽ മണ്ണിടിഞ്ഞു. ഒറ്റപ്പാലത്തിനും പറളിക്കും ഇടയിൽ ട്രാക്കിൽ വെള്ളം കയറി. കായംകുളം എറണാകുളം റൂട്ടിൽ പലയിടത്തും മരം വീണു.

————————————————————————————————————————–

315 ദുരിതാശ്വാസക്യാമ്പുകള്‍, 22,165 പേർ ക്യാമ്പിൽ
————————————————————————————————————————–

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

സംസ്ഥാന കൺട്രോൾ റും – 1070
ജില്ല കളിൽ – 1077 (അതത് പ്രദേശത്തെ എസ്‍ടിഡി കോഡ് ചേര്‍ത്ത് അടിക്കുക )
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ -2331 639, 2333 198
—————————————————————————————————————————————–

ഗതാഗത തടസ്സം മറികടക്കാൻ വിമാന – കെഎസ്ആർടിസി സര്‍വ്വീസുകള്‍ കൂട്ടും, മുഖ്യമന്ത്രി

കെഎസ്ആർടിസി കൂടുതൽ സർവ്വീസ് നടത്തും.
തിരുവനന്തപുരത്തുനിനും കോഴിക്കോട് നിന്നും കൂടുതൽ വിമാന സർവീസുകള്‍ നടത്തും.
കൊച്ചിയിലെ നേവൽ ബെയ്സ് എയർപോർട്ട് പ്രവർത്തന സജ്ജമാക്കും .
റെയിൽ ട്രാക്കിൽ മരം വീണാൽ ഉടൻ മാറ്റാൻ നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി.
—————————————————————————————————————

താമരശ്ശേരിചുരത്തിൽ വലിയ വാഹനങ്ങളുടെ ഗതാഗതത്തിന് നിരോധനം

താമരശ്ശേരി ചുരത്തിലൂടെയുള്ള വലിയ വാഹന ഗതാഗതം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here