കവളപ്പാറയില്‍ ഉരുൾപൊട്ടൽ മുപ്പത് വീട് മണ്ണിനടിയിൽ, അമ്പതോളം പേരെ കാണാനില്ല

0
26

മലപ്പുറത്തെ കവളപ്പാറയിൽ ഉരുൾപൊട്ടി വൻ ദുരന്തം. പ്രദേശത്ത് ഉണ്ടായിരുന്ന എഴുതോളം വീടുകളിൽ മുപ്പതെണ്ണവും ഉരുൾപ്പൊട്ടലിൽ മണ്ണിനടിയിൽ . അമ്പതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാര്‍ . ബന്ധുവീടുകളിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ ഇവരെ കണ്ടെത്താൻ ആയിട്ടുമില്ല.

ഉരുൾപ്പൊട്ടി പ്രദേശമാകെ ഒറ്റെപ്പെട്ട അവസ്ഥയിലാണ്. രക്ഷാ പ്രവര്‍ത്തകര്‍ക്ക് പോലും ഇവിടേക്ക് എത്തിപെടാനും കഴിഞ്ഞിട്ടില്ല. ഇന്നലെ രാത്രി എട്ടുമണിയേടുകൂടിയാണ് പ്രദേശത്ത് വൻഉരുൾപൊട്ടൽ ഉണ്ടായത്.

വൈദ്യുതി ടെലിഫോൺ ബന്ധങ്ങൾ പാടെ തകരാറിലായി . അതുകൊണ്ടുതന്നെ ദുരന്തമേഖലയിലെ യഥാര്‍ത്ഥ ചിത്രം ഇതുവരെ പുറത്ത് അറിഞ്ഞിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here