ശ്രീറാമിന്‍റെ ജാമ്യത്തിന് സ്റ്റേ ഇല്ല; പോലീസിനെ വിമർശിച്ച് ഹൈക്കോടതി

0
15

മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന് സർക്കാരിൻറെ ഹർജി ഹൈക്കോടതി തള്ളി. സർക്കാർ നൽകിയ അപ്പീലിൽ വെള്ളിയാഴ്ചത്തേക്ക് മാറ്റി.

ഈ വിഷയത്തിൽ പോലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനമുന്നയിച്ചു.

ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നോ എന്നറിയാൻ പരിശോധ നടത്തേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. എന്തുകൊണ്ട് പോലീസ് നടപടികൾ പൂർത്തിയാക്കിയില്ലെന്ന് കോടതി ചോദിച്ചു.

ഗവര്‍ണര്‍ അടക്കം താമസിക്കുന്നിടത്ത് സിസിടിവി എങ്ങനെ ഇല്ലെന്ന് പറയുമെന്നും ഹൈക്കോടതി ചോദിച്ചു. തെളിവ് നശിപ്പിക്കാൻ കൂട്ടു നിന്നതിൽ അടക്കം പൊലീസിന്‍റെ വീഴ്ചകൾ ഓരോന്നും പ്രത്യേകം എടുത്തുപ്പറഞ്ഞായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല. പോലീസിനെ അതിരൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി.

അതെ സമയം, ശ്രീറാമിനെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യുന്ന കാര്യത്തിൽ ഇന്ന് മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും. ജാമ്യം ലഭിച്ചതിനാൽ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. അപകടം നടന്ന് പത്ത് മണിക്കൂറുകൾക്ക് ശേഷമാണ് ശ്രീറാമിന്റെ രക്തം പരിശോധനക്കായി എടുത്തത്. ഏറെ വൈകിയതിനാൽ, പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിഞ്ഞില്ല. രക്തത്തിൽ മദ്യത്തിന്റെ അംശം ഇല്ലെന്ന നിർണായക തെളിവ് പുറത്തവന്നതാണ് ശ്രീറാമിന് ജാമ്യം കിട്ടാൻ സഹായകമായത്. ഇന്ന് ചേരുന്ന മെഡിക്കൽ ബോർഡ് കഴിഞ്ഞ ദിവസങ്ങളിൽ ശ്രീറാമിന് ലഭിച്ച ചികിത്സകൾ വിലയിരുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here