ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം; സർക്കാർ ഹൈക്കോടതിയിലേക്ക്

0
6

തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകുന്നതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. മജിസ്ട്രേറ്റ് അനുവദിച്ച ജാമ്യം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നത്.

രക്തത്തിൽ മദ്യത്തിന്റെ അംശംമില്ലെന്ന ലാബ് പരിശോധനാ റിപ്പോർട്ട് നിർണായക തെളിവാക്കി ശ്രീറാം വെങ്കിട്ടരാമന് ഇന്നലെ കോടതി ജാമ്യം നൽകിയിരുന്നു. ശ്രീരാമൻറെ ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു.

അതേസമയം ശ്രീരാമനെ ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. മെഡിക്കൽ ബോർഡ് ചേർന്ന് അന്തിമ തീരുമാനമെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here