യൂണിവേഴ്സിറ്റി ക്യാമ്പസിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം എസ് എഫ് ഐ സംശയമുനയിൽ

0
56
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പെൺകുട്ടിക്കു പരാതിയില്ലെന്ന് പോലീസ്. മാനസിക സമ്മർദ്ദം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും എന്നാൽ ആർക്കെതിരെയും പരാതിയില്ലെന്നും പെൺകുട്ടി മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസേടുത്തിട്ടുണ്ട്

ഇന്നലെയാണ് കോളേജ് ക്യാമ്പസിൽ രക്തം വാർന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ കോളേജിലെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ആരോപണമുണ്ടായിരുന്നു. എസ്എഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തി സെക്രട്ടറിയേറ്റ് മാർച്ചിന് കൊണ്ടുപോയെന്നും സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നേതാക്കളിൽ നിന്നും സമ്മർദ്ദമുണ്ടായെന്നുമാണ് പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ പറഞ്ഞത്. കരഞ്ഞു പറഞ്ഞിട്ടുപോലും ക്ലാസിൽ ഇരിക്കാൻ അനുവദിക്കാതെ നിർബന്ധിച്ച് കൊണ്ടുപോവുകയായിരുന്നു. പരീക്ഷയുടെ തലേദിവസം നേരത്തെ വീട്ടിൽ പോകാനിറങ്ങിയപ്പോൾ ശരീരത്തിൽ പിടിച്ചു തടഞ്ഞുനിർത്തി ചീത്ത വിളിച്ചെന്നും പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here