വിശ്വനാഥ മേനോന്‍ അന്തരിച്ചു

0
89

വിശ്വനാഥ മേനോന്‍ അന്തരിച്ചു. മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായിരുന്നു അദ്ദേഹം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു അന്ത്യം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. ഇ കെ നായനാര്‍ മന്ത്രിസഭയിലാണ് ധനകാര്യ മന്ത്രിയായത്. ശേഷം അഞ്ചു ബജറ്റ് അവതരിപ്പിച്ചു. രണ്ടു തവണ ലോക്‌സഭയിലായിരുന്നു വിശ്വനാഥമേനോന്‍. ഇടക്കാലത്ത് പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞു. 2003 ല്‍ എറണാകുളം ലോകസഭ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കെതിരെ ബിജെപി പിന്തുണയോടെ മത്സരിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കു നല്‍കുന്ന താമ്രപത്രം നിരസിച്ചും ചരിത്രത്തിലിടം നേടിയിട്ടുണ്ട് അദ്ദേഹം. സംഭവബഹുലമായ ജീവിതത്തിനുടമയായിരുന്നു വിശ്വനാഥമേനോന്‍.

LEAVE A REPLY

Please enter your comment!
Please enter your name here