സർക്കാർ ചെലവിൽ യാഗത്തിനൊരുങ്ങി കർണ്ണാടക മുഖ്യമന്ത്രി. പ്രതിഷേധം വ്യാപകം

0
59

ർണാടകയിലെ കടുത്ത വരൾച്ച നേരിടാൻ ഋഷ്യശൃംഗ യാഗത്തിന് ഒരുങ്ങി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. പ്രശസ്ത ജ്യോതിഷി ദ്വാരക നാഥിന്റെ നിർദേശപ്രകാരമാണ് കുമാരസ്വാമി യാഗത്തിനെരുങ്ങുന്നത്. കാലവർഷം ദുർബലമായിരിക്കും എന്ന മുന്നറിയിപ്പാണ് യാഗം നടത്താൻ കാരണം.

കർണാടകയിലെ 2150 ഗ്രാമങ്ങൾ വരൾച്ചബാധിത മാണ്. കൃഷിനാശവും കുടിവെള്ളക്ഷാമവും വ്യാപകമാണ്. ഈ സാഹചര്യത്തിൽ പര്യാപ്തമായ നടപടികൾ സ്വീകരിക്കാതെ കുമാരസ്വാമി ചെയ്യുന്ന പ്രവർത്തികളിൽ വിമർശനവുമായി കർഷക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. യാഗത്തിനെക്കാൾ പ്രാധാന്യം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് നൽകേണ്ടതെന്ന് ബിജെപിയും ആവശ്യപ്പെട്ടു. ഇതിനുമുൻപും കർണാടകയിൽ മഴ പെയ്യാനായി സർക്കാർ ചെലവിൽ പൂജ നടത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here