ദുരഭിമാനക്കൊല: അച്ഛനും സഹോദരനുമെതിരെ കെവിന്റെ ഭാര്യ നീനു

0
44

കെവിനെ കൊലപ്പെടുത്തിയത് അച്ഛനും സഹോദരനുമാണെന്ന് മുഖ്യസാക്ഷി ഭാര്യ നീനു കോടതിയിൽ പറഞ്ഞു. കെവിനെ കൊലപ്പെടുത്തിയത് ദുരഭിമാനം മൂലമാണെന്നും കോടതിയിൽ നീനു ആവർത്തിച്ചു പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് നീനു കോടതിയിൽ മൊഴി നൽകിയത്.

കെവിൻ താഴ്ന്ന ജാതിക്കാരൻ ആണെന്നും ഒപ്പം ജീവിക്കാൻ സമ്മതിക്കില്ലെന്നും അച്ഛൻ ചാക്കോ പറഞ്ഞിരുന്നതായി നീനു കോടതിയിൽ പറഞ്ഞു. കെവിനെ വിവാഹം കഴിച്ചാൽ അത് അഭിമാനത്തെ ബാധിക്കുമെന്നും അച്ഛൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കെവിൻ മരിക്കാൻ കാരണം എന്റെ അച്ഛനും സഹോദരനുമാണ്. അതിനാൽ കെവിന്റെ അച്ഛനെയും അമ്മയെയും നോക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നും അതിനാലാണ് താൻ കെവിന്റെ വീട്ടിൽ നിൽക്കുന്നതെന്നും നീനു പറഞ്ഞു. പ്രതികൾ താമസിക്കാനെത്തിയ ഹോട്ടലിലെ മാനേജർ മുഖ്യപ്രതി ഷാജു ചാക്കോ ഉൾപ്പെടെ മൂന്നു പേരെ തിരിച്ചറിഞ്ഞു. പ്രണയവിവാഹത്തിന് പേരിൽ ഭാര്യ സഹോദരന്റെ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണു കേസ്. കൊലക്കുറ്റം ഉൾപ്പെടെ പത്തു വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here