ബുര്‍ഖ നിരോധിക്കണമെന്നു ശിവസേന

0
73

ശ്രീലങ്കയെ മാതൃകയാക്കി ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേന. രാവണന്റെ നാടായ ശ്രീലങ്ക ബുര്‍ഖ നിരോധിക്കുമ്പോള്‍ രാമന്റെ നാടായ ഇന്ത്യയും അത് നടപ്പിലാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലാണ് ശിവസേന ആവശ്യമുന്നയിച്ചത്.

ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിച്ചിരുന്നു. ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിലും നിരോധിക്കണമെന്ന് ശിവസേന ആവശ്യപ്പെടുന്നത്. ശിവസേനയുടെ വാദത്തെ പിന്താങ്ങിക്കൊണ്ട് ബിജെപി ഭോപ്പാല്‍ സ്ഥാനാര്‍ഥി പ്രജ്ഞ സിംഗ് ഠാക്കൂറും രംഗത്തെത്തി. രാജ്യ താല്‍പര്യം സംരക്ഷിക്കാന്‍ നിരോധനം നടപ്പിലാക്കണമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ബുര്‍ഖ ധരിക്കുന്നവരെല്ലാം ഭീകരരല്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ പറഞ്ഞു. വിഷയത്തില്‍ ബിജെപി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

മനുഷ്യരുടെ ഭക്ഷണ-വസ്ത്രസ്വാതന്ത്ര്യങ്ങളില്‍ അനുചിതമായും ആസൂത്രിതമായും ഇടപെടുന്നവരുടെയും അതിന്റെ പേരില്‍ അവര്‍ക്കുള്ള ഹിഡന്‍ അജണ്ടകളെപ്പറ്റിയും ഇതിനകം നിരവധി മേഖലകളില്‍ നിന്ന് ചോദ്യങ്ങളുയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here