ഫാനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക്

0
54

ഫാനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
ബലുഖണ്ഡ ബംഗാൾ, ശ്രീകാകുളം വിസിയനഗരം എന്നിവിടങ്ങളിലും കൊടുങ്കാറ്റ് നാശം വിതയ്ക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
പ്രധാന നഗരമായ പു രിയുടെ ദക്ഷിണ ദക്ഷിണ – പടിഞ്ഞാറ് ഭാഗത്തു നിന്നും 680 കിലോമീറ്ററും വിശാഖപട്ടണത്തിന്റെ തെക്ക് -കിഴക്ക് 430 കിലോമീറ്ററും അകലെയാണ് കൊടുങ്കാറ്റിന്റെ സ്ഥാനം.
കഴിഞ്ഞ ആറു മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയാണെന്നും കരയിലെത്തുമ്പോൾ മണിക്കൂറിൽ 175- 185 കിലോമീറ്ററാണ് വേഗതയായെക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഭുവനേശ്വരിറിൽ മണിക്കൂറിൽ 100 കിലോമീറ്റർ കിലോമീറ്റർ വേഗത്തിൽ കാറ്റു വീശുംമെന്നും ഐഎംഡി പറഞ്ഞു. മുന്നറിയിപ്പിനെത്തുടർന്ന് സർക്കാർ നടപടികൾ ആരംഭിച്ചു. പുരിയിൽ നിന്നും വിനോദസഞ്ചാരികളോട് എത്രയും പെട്ടെന്ന് ഒഴിയാൻ നിർദ്ദേശം നൽകി. ഇതിനായി ഹെലികോപ്റ്റർ അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഒഡീഷയിലെ 11 ജില്ലകളിൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പിൻവലിച്ചു. 49 വർഷത്തിനു ശേഷം ആദ്യമായാണ് ഇന്ത്യയിൽ ഇത്രയും ശക്തമായ കൊടുങ്കാറ്റ് എത്തുന്നത്. കേരളത്തിൽ പലയിടങ്ങളിലും കനത്തമഴക്ക് സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here