ചൗക്കീദാര്‍ ചോര്‍ ഹേ എന്നു വിദ്യാര്‍ത്ഥികളുടെ മുദ്രാവാക്യം; അങ്ങനെ വിളിക്കരുതെന്ന് പ്രിയങ്ക

0
122

മേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി എത്തിയ പ്രിയങ്കഗാന്ധി അവിടെയുള്ള കുട്ടികള്‍ക്കൊപ്പം ചിലവഴിക്കുന്ന വീഡിയോ സാമൂഹികമാധ്യങ്ങളില്‍ വൈറലാവുന്നു. പ്രിയങ്കയുടെ മുന്നില്‍വച്ച് ചൗക്കീദാര്‍ ചോര്‍ ഹേ എന്നു കുട്ടികള്‍ മുദ്രാവാക്യം മുഴക്കുമ്പോള്‍ പ്രിയങ്ക കുട്ടികളെ പുഞ്ചിരിയോടെ വിലക്കുന്നുണ്ട്. മോദിക്കെതിരെ മുദ്രാവാക്യം മുഴക്കിയപ്പോള്‍ വാ പൊത്തിക്കൊണ്ട് അങ്ങനെ വിളിക്കരുതെന്ന് സ്‌നേഹത്തോടെ ഉപദേശിക്കുന്നത് വീഡിയോയില്‍ കാണാം. കുഞ്ഞുവായില്‍ വല്യവര്‍ത്താനം വേണ്ടെന്നു കുട്ടികളോടു പറയാതെ പറയുന്ന പ്രിയങ്കയെ സാമൂഹികമാധ്യമങ്ങള്‍ പ്രശംസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here