ക്രിക്കറ്റ് ലോകകപ്പിന് തിരിതെളിയാൻ ഇനി 30 നാളുകൾ

0
50

ക്രിക്കറ്റ് ലോകകപ്പിൽ ആവേശപ്പൂരത്തിന്റെ തിരി തെളിയാൻ ഇനി 30 നാളുകൾ. മെയ് 30ന് ലണ്ടനിലെ ഓവലിൽ ആതിഥേയരായ ഇൻഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടനമത്സരം. പത്തു ടീമുകളെ നയിക്കുന്നവരിൽ ഇന്ത്യയെ നയിക്കുന്ന വിരാട് കോഹ് ലി ഉൾപ്പെടെ ഏഴുപേർക്കു ക്യാപ്റ്റനെന്ന നിലയിൽ ഇത് ആദ്യ ലോകകപ്പാണ്. കഴിഞ്ഞ ലോകകപ്പിനുശേഷം ഒരു ഏകദിനം പോലും കളിക്കാത്ത ശ്രീലങ്കയുടെ ദിമുത് കരുണരത്നയാണ് ക്യാപ്റ്റന്മാരിലെ താരം. അഫ്ഗാനിസ്ഥാന്റെ ഗുൽബുദ്ധീൻ ആദ്യമായി രാജ്യാന്തരതലത്തിൽ ടീമിനെ നയിക്കുന്ന ലോകകപ്പാണിത്.

കോഹ് ലി നായകനായ ഏകദിനങ്ങളിൽ 73. 88 ശതമാനമാണ് ഇന്ത്യയുടെ വിജയം. 68 മത്സരങ്ങളിൽ 49 എണ്ണത്തിലും വിജയിച്ചു. 2011, 2015 ലോകകപ്പുകളിൽ അംഗമായിരുന്ന കോഹ്ലി 2017 ൽ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ ഫൈനലിലെത്തിച്ച നായകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here