കള്ളവോട്ട് ; നിയമവഴിയിൽ യു ഡി എഫ്

0
68

ലോക്സഭ തെരഞ്ഞെടുപ്പിൽ കള്ളവോട്ടു നടന്ന കാസർഗോട് മണ്ഡലത്തിലെ 110 ബൂത്തുകളിൽ റീപോളിംഗ് വേണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകാൻ യുഡിഎഫ്.
ആരോപണമുയർന്ന എരമംകുറ്റൂർ ചെറുതാഴം പഞ്ചായത്തുകളിലെ ബൂത്തുകളിൽ റീപോളിംഗ് വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.

ഈ പഞ്ചായത്തുകളിൽ കള്ളവോട്ട് നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ടായിരുന്നു യുഡിഎഫ് ആരോപണമുന്നയിച്ചത്. സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് സിപിഎമ്മാണ്. എന്നാൽ നടന്നത് കള്ളവോട്ടല്ല ഓപ്പൺവോട്ടാണെന്ന വാദത്തിലാണ് സിപിഎം. സംഭവത്തെ ഗുരുതരമായി എടുക്കുന്നുണ്ടെന്നും കള്ളവോട്ടു നടന്നതായി തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here