ഒമാനിലെ 23-മത് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

0
110

മാനിലെ 23 മതും ആഗോള തലത്തില്‍ 167 മത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഒമാനിലെ അമിറാത്തില്‍ ഉദ്ഘാടനം ചെയ്തു . അമിറാത് ഗവര്‍ണര്‍ യാഹ്യ സുലൈമാന്‍ അല്‍ നാദവിയാണ് നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തത്.

140,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ പണിത ഹൈപ്പര്‍മാര്‍ക്കറ്റ് ഒമാനില്‍ ലുലു ഗ്രൂപ്പ് പുതുതായി അവതരിപ്പിക്കുന്ന നുജൂ അല്‍ അമിറാത് മാളിലാണ് ഒരുക്കിയിട്ടുള്ളത് .

2700 ഒമാനികള്‍ ജോലി ചെയുന്ന ഗ്രൂപ്പില്‍ 2020 ആകുമ്പോഴക്കും ഒമാനികളുടെ എണ്ണം 5000 ആകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി പറഞ്ഞു.

ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി , സി ഇ ഒ സൈഫി രൂപവാല , എക്‌സിക്യട്ടീവ്. ഡയറക്റ്റര്‍ എം എ അഷ്റഫ് അലി , ലുലു ഒമാന്‍ ഡയറക്ടര്‍, ലുലു ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഷബീര്‍ കെ എ എന്നിവരും സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here